ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ; പി വി സിന്ധു രണ്ടാം റൗണ്ടിൽ

pv sindhu

ദില്ലിയിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ താരങ്ങൾ. പുരുഷ സിംഗിൾസിൽ ആയുഷ്‌ ഷെട്ടി ആദ്യ റൗണ്ടിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഷി യു ക്വിയെ അട്ടിമറിച്ചപ്പോൾ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു.

മൂന്നു സീറ്റുകൾ നീണ്ട പോരാട്ടത്തിലാണ് ആയുഷ് ലോക ഒന്നാം നമ്പർ താരം കൂടി ആയ ചൈനീസ് താരത്തെ 21–14, 13–21, 21–19 എന്ന സ്കോറിന് തകർത്തത്. അതേസമയം അയർലൻഡിന്റെ സോഫിയ നോബിളിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്ധുവിന്റെ വിജയം. മറ്റൊരു ഇന്ത്യൻ താരമായ ഉന്നതി ഹുഡായും ആദ്യ റൗണ്ടിൽ വിജയിച്ചു.

Also Read: ഗാലെ ടെസ്റ്റിൽ തന്നെ ഔട്ട് ആകാതെ രക്ഷിച്ച പടിക്കലിനെ ചുംബിച്ച് കെഎൽ രാഹുൽ

ഇന്ന് പ്രഖ്യാപിച്ച അർജുന അവാർഡ് ജേതാക്കളുടെ പട്ടികയിൽ ഇടം പിടിച്ച മലയാളി താരം ട്രീസ ജോളിയും കൂട്ടാളി ഗായത്രി ഗോപീചന്തും വനിതാ ഡബിൾസ്‌ ആദ്യ റ‍ൗണ്ടിൽ സ്‌പെയ്‌നിന്റെ പ‍ൗള ലോപസ്‌–ലൂസിയ റോഡ്രിഗസ്‌ സഖ്യത്തെ മറികടന്നു. എന്നാൽ മിക്സഡ് ഡബിൾസിൽ രോഹൻ കപൂർ – റുതിവിക ശിവാനി സഖ്യം ആദ്യ റൗണ്ടിൽ തന്നെ തോൽവി വഴങ്ങി പുറത്തായി.





Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News