ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്ത്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ നൂറു സിക്സറുകൾ അടിക്കുന്ന നാലാമതത്തെ കളിക്കാരനായി ഇടങ്കയ്യൻ ബാറ്റർ മാറി. ഈ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റർ ആണ് താരം.ഗാലെയിൽ നടക്കുന്ന ടെസ്റ്റിലെ നാലാം ദിവസത്തിൽ ആണ് താരം ചരിത്ര നേട്ടം കുറിക്കുന്നത്.
Also Read; വിദ്യാർത്ഥികളെ അനുമോദിക്കുന്ന വേദിയിൽ അപഹാസിയനായി വി സി മോഹനൻ കുന്നുമ്മൽ
മത്സരത്തിൽ ലാഹിരു കുമാരയെ സിക്സ് പറത്തി അർധശതകം തികച്ചാണ് താരം റെക്കോർഡ് നേട്ടത്തിൽ എത്തിയത്. ലിസ്റ്റിൽ താരത്തിന് മുന്നിലുള്ളത് 138 സിക്സുകൾ പറത്തിയ ബെൻ സ്റ്റോക്സും 107 സിക്‌സറുകൾ അടിച്ച ബ്രെൻഡൻ മക്കല്ലവും ആണ്. ലിസ്റ്റിൽ ഉള്ള നാലാമത്തെ അംഗമായ ആദം ഗിൽക്രിസ്റ്റിന്റെ സമ്പാദ്യം നൂറു സിക്‌സറുകൾ ആണ്. മത്സരത്തിൽ ഫിഫ്റ്റി അടിച്ച പന്തിന്റെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 193 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയെ 84/4 എന്ന നിലയിലേക്ക് ഒതുക്കിയ ഇന്ത്യ വിജയത്തിലേക്ക് കുത്തിക്കുക ആണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here