‘സ്റ്റൈലൻ ചിരിയാ’… പുതിയ ഫോട്ടോ പങ്കുവെച്ച് ഓണാശംസകൾ നേർന്ന് മമ്മൂക്ക

മലയാളത്തിൻ്റെ പ്രിയതാരം മമ്മൂക്കയുടെ ഓണാശംസ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. സ്റ്റൈലൻ ഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹത്തിൻ്റെ ഓണാശംസകൾ. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ എന്നാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഫോട്ടോയുടെ ക്യാപ്ഷൻ. സിംപിൾ ലുക്കിൽ കൈവീശിക്കാണിക്കുന്ന ഫോട്ടോയാണ് മമ്മൂക്ക പങ്കുവെച്ചത്.

മുണ്ടും ചുവപ്പ് നിറത്തിൽ എംബ്രോയിഡറി പ്രിൻ്റ് ഷർട്ടും ധരിച്ചായിരുന്നു മമ്മൂക്കയുടെ ഫോട്ടോ. രണ്ട് മണിക്കൂറു കൊണ്ട് തന്നെ ഫേസ്ബുക്കിൽ അൻപതിനായിരം ലൈക്കാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. നിരവധി പേർ മമ്മൂക്കയ്ക്കും ഓണാശംസകൾ നേർന്നുകൊണ്ട് ഫോട്ടോയ്ക്ക് താഴെ കമൻ്റ് ചെയ്തു. എല്ലായിപ്പോഴും മമ്മൂക്ക പങ്കുവെക്കുന്ന ഫോട്ടോയ്ക്ക് ആരാധകർ ഏറെയാണ്.

Also read: നിവിൻ പോളി – ദുൽഖർ സൽമാൻ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം? സൂചന നൽകി നിവിൻ പോളി

Mammootty’s Onam wishes have gone viral on social media. The beloved Malayalam superstar shared a stylish photo of himself waving at fans and captioned it, “Heartfelt Thiruvonam wishes to everyone.” He sported a simple traditional look, wearing a mundu paired with a red embroidered-print shirt. The Facebook post received around 50,000 likes within just two hours, while fans flooded the comments with Onam wishes for the actor. Mammootty’s photos consistently receive huge attention from his fans on social media.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News