ബെയ്ജിങ്ങിൽ നടന്ന രണ്ടാം ലോക ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിലെ ഭാരോദ്വഹന മത്സരത്തിനിടയിൽ ബാലൻസ് തെറ്റി റോബോട്ട് ജഡ്ജിമാരുടെ പാനലിലേക്ക് ഇടിച്ചുകയറി. തിങ്കളാഴ്ച നടന്ന ഭാരോദ്വഹന ഫൈനലിനിടയിലാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്. ഭാരമേറിയ ലോഡുകൾ കൈകാര്യം ചെയ്യുമ്പോൾ റോബോട്ടുകളുടെ ബാലൻസ്, ജോയിന്റ് ടോർക്ക്, സ്ഥിരത എന്നിവ പരിശോധിക്കുന്നതിനാണ് ഈ വിഭാഗം മത്സരങ്ങൾ സംഘടിപ്പിച്ചത്. സംഭവത്തിന് ശേഷം അപകടത്തിൽപ്പെട്ട യന്ത്രത്തെ സ്ട്രെച്ചറിലാണ് മാറ്റിയത്.
16 രാജ്യങ്ങളിൽ നിന്നുള്ള 2,000ത്തിലധികം റോബോട്ടുകളും 51 മത്സരങ്ങളുമാണ് ഈ വർഷത്തെ ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നാടകീയ സംഭവങ്ങൾക്കിടയിലും, ബെയ്ജിങ് ഹ്യൂമനോയ്ഡ്-ഹസ്റ്റ് ടീമിന്റെ റോബോട്ട് 16 കിലോഗ്രാം ഭാരമുള്ള ബാർബെൽ വിജയകരമായി ഉയർത്തിപ്പിടിച്ച് മത്സരത്തിലെ ആദ്യ സ്വർണ മെഡൽ കരസ്ഥമാക്കി.
Related Articlesകഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിനിടയിൽ, ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ട് ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് മറികടന്നിരുന്നു. 100 മീറ്റർ വെറും 9.39 സെക്കൻ്റിൽ പൂർത്തിയാക്കി അത്ഭുതം സൃഷ്ടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here