ഉസെെൻ ​​ബോൾട്ടിൻ്റെ റെക്കോർഡ് മറികടന്ന് ചെെനീസ് ഹ്യൂമനോയ്ഡ് റോബോട്ട്; 100 മീറ്റർ ഓടിയെത്തിയത് 9.39 സെക്കൻ്റിൽ

ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ട്. ബെയ്ജിങ്ങിൽ നടന്ന ലോക ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിലെ പ്രിലിമിനറി ഹീറ്റ് മത്സരത്തിലാണ് ചൈനീസ് റോബോട്ട് 100 മീറ്റർ വെറും 9.39 സെക്കൻ്റിൽ പൂർത്തിയാക്കി അത്ഭുതം സൃഷ്ടിച്ചത്. ജമൈക്കൻ ഇതിഹാതാരം ഉസൈൻ ബോൾട്ട് 2009ൽ ബെർലിനിൽ കുറിച്ച 9.58 സെക്കൻഡ് എന്ന റെക്കോർഡാണ് ഈ റോബോട്ട് തിരുത്തിക്കുറിച്ചത്.

ബെയ്ജിങ് ഹ്യൂമനോയ്ഡ് റോബോട്ട് ഇന്നൊവേഷൻ സെൻ്റർ വികസിപ്പിച്ചെടുത്ത ‘ടിയാൻഗോങ് അൾട്രാ’ എന്ന റോബോട്ടാണ് മത്സരത്തിൽ വിജയം കൈവരിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ പിന്നിൽ പോയെങ്കിലും ഫിനിഷിങ് ലൈനിന് അടുത്ത് വെച്ച് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓണറിന്റെ ‘ലൈറ്റ്‌നിങ്’ എന്ന റോബോട്ടിനെ പിന്തള്ളിയാണ് ടിയാൻഗോങ് ഒന്നാമതെത്തിയത്.

Also Read:

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് റോബോട്ടുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഫുട്ബോൾ, നൃത്തം തുടങ്ങി 51 ഇനങ്ങളാണ് ഉള്ളത്. ബെയ്ജിങ്ങിലെ നാഷണൽ സ്പീഡ് സ്കേറ്റിങ് ഓവലിൽ നടക്കുന്ന മത്സരങ്ങൾ ബുധനാഴ്ച സമാപിക്കും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News