പുരാതന ഈജിപ്ഷ്യൻ പുരാവസ്തുക്കൾ അനധികൃതമായി വിറ്റ സഹോദരങ്ങളുടെ 300 കോടിയിലധികം രൂപ കണ്ടുകെട്ടി ജർമനി കോടതി

ഈജിപ്തിൽ നിന്ന് നിയമവിരുദ്ധമായി ഖനനം ചെയ്തെടുത്ത അതീവ വിലപിടിപ്പുള്ള പുരാതന പുരാവസ്തുക്കൾ വിദേശ മ്യൂസിയങ്ങൾക്ക് വിറ്റ സഹോദരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ജർമനിയിലെ കോടതി. 32 മില്യൺ യൂറോ ( 300 കോടിയിലധികം ഇന്ത്യൻ രൂപ) യാണ് കോടതി കണ്ടുകെട്ടിയത്. പ്രതികളുടെ വിവരങ്ങൾ ലഭ്യമല്ലെങ്കിലും സഹോദരനും സഹോദരിയുമാണ് ഇവർ.

പുരാവസ്തുക്കൾ വിറ്റ് ലഭിച്ച പണം വ്യാജ രേഖകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് നിയമപരമാണെന്ന് വരുത്തിത്തീർക്കാനും ഇവർ ശ്രമിച്ചിരുന്നു. പുരാതന ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ പ്രതിമ, തുതൻഖാമൻ ശിലാഫലകം, ഈജിപ്ഷ്യൻ രാജകുമാരിയുടെ കല്ലറയിൽ നിന്നുള്ള വിലപ്പെട്ട പെട്ടികളും മറ്റ് വസ്തുക്കളും തുടങ്ങിയവയാണ് ഇവർ മ്യൂസിയങ്ങൾക്ക് വിറ്റത്. യുഎഇയിലെ മ്യൂസിയങ്ങൾക്കാണ് പ്രതികൾ ഇവ വിറ്റത്.

Also Read; പലസ്തീൻ പ്രശസ്ത ചിത്രകാരൻ സ്ലിമാൻ മസ്നൂർ അന്തരിച്ചു

സഹോദരൻ 2013 മുതൽ പുരാവസ്തുക്കൾ നിയമവിരുദ്ധമായി വ്യാപാരം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്നുവെന്ന് അധിക‍ൃതർ വ്യക്തമാക്കി. ഇയാളിൽ നിന്ന് 26 മില്യൺ യൂറോ കണ്ടുകെട്ടാനും, 90,000 യൂറോയിലധികം പിഴയൊടുക്കാനുമാണ് കോടതി ഉത്തരവിട്ടത്. സഹോദരിയിൽ നിന്ന് 6 മില്യൺ യൂറോ കണ്ടുകെട്ടാനും, 30,000 യൂറോ പിഴയൊടുക്കാനുമാണ് വിധി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News