മമ്മൂക്കയുടെ ഓണസമ്മാനം; ആതുരാലയങ്ങൾക്ക് വീൽ ചെയറുകൾ

പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങൾക്ക് പത്മഭൂഷൺ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ‘ചലനം’ പദ്ധതിയുടെ ഭാഗമായി വീൽ ചെയറുകൾ വിതരണം ചെയ്തു. കഴിഞ്ഞ 16 വർഷമായി കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ശ്രദ്ധേയമായ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നടത്തിവരുന്നത്. തിരുവല്ല ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനിൽ നടന്ന ചടങ്ങിൽ ചക്രക്കസേരകളുടെ വിതരണത്തിന്റെ ഉദ്ഘാടനം മാർത്തോമാ സഭയുടെ കോട്ടയം ഭദ്രാസനാധിപൻ അഭി. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു.

മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നടപ്പാക്കിവരുന്ന ഹൃദയസ്പർശം, വഴികാട്ടി, സുകൃതം, പൂർവികം, വിദ്യാമൃതം, ഹൃദ്യം, കാഴ്ച തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും, ഫൗണ്ടേഷന്റെ ഒരു പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് ആദ്യമായാണെന്ന് തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ പറഞ്ഞു. ഇതിലുള്ള സന്തോഷവും അഭിമാനവും അദ്ദേഹം പങ്കുവച്ചു. നിർധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സഹായകരമാകുന്ന മാനവികതയിലും മനുഷ്യസ്നേഹത്തിലും അധിഷ്ഠിതമായ കൂടുതൽ നന്മപ്രവർത്തനങ്ങളും സേവനങ്ങളും മമ്മൂട്ടിയുടെയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെയും ഭാഗത്തുനിന്ന് തുടർന്നും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Also read: നൂറ് ദിവസം വിഡി സതീശൻ സർക്കാർ എന്ത് ചെയ്തു? ഓരോ തലത്തിലും ജനങ്ങളെ കബളിപ്പിക്കുകയാണ് യുഡിഎഫ് : ഡോ ജോൺ ബ്രിട്ടാസ് എംപി

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മാരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ നടപ്പാക്കിവരുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഓർഫനേജ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് ഫാ. റോയ് വടക്കേൽ അനുഗ്രഹസന്ദേശം നൽകി. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എം. ആർ. രാജേഷ്, ഓർഫനേജ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോസഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ആതുരാലയങ്ങളിൽനിന്നെത്തിയ ഭാരവാഹികൾ വീൽ ചെയറുകൾ ഏറ്റുവാങ്ങി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News