രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് പിന്തുണ നൽകിയില്ല; വി ഡി സതീശൻ അടക്കമുള്ള നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് പിന്തുണ നൽകിയില്ലെന്ന പേരിൽ കേരള മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്. രാഹുൽ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിക്ക് പിന്തുണ നൽകാത്തതിനെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും നോട്ടീസ് നൽകിയ നേതാക്കളുടെ ലിസ്റ്റിലുണ്ട്.

ആൾ ഇന്ത്യ കോൺഗ്രസ് വളണ്ടിയേഴ്സ് കമ്മിറ്റിയാണ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 72 മണിക്കൂറിനകം മറുപടി നൽകാണാമെന്ന് മുന്നറിയിപ്പുണ്ട്.

Also Read; യുപി സർക്കാരിന് തിരിച്ചടി; മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് പിന്തുണ നൽകി കൊണ്ട് പോസ്റ്റ് പങ്കുവെക്കാത്തതിനെ തുടർന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് എതിരെ വിമർശനം ശക്തമായി ഉയരുകയാണ്. സമൂഹ മാധ്യമങ്ങളിലും വിമർശനം ശക്തമാണ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News