യുപി സർക്കാരിന് തിരിച്ചടിയായി മാധ്യമപ്രവര്ത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനാണ് അഭിഷേക് ഉപാധ്യായ. റോഡപകട കേസിൽ യുപി പൊലീസെടുത്ത അറസ്റ്റിന് സ്റ്റേ ചെയ്താണ് കോടതി നടപടിയെടുത്തത്. എഫ്ഐആറിൻ്റെ പകർപ്പുകൾ കൈമാറാനും പൊലീസിന് നിര്‍ദേശമുണ്ട്. ഹർജിക്കാരന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Also Read; ശിവനാരായൺ പാണ്ഡെ: ഭീകരരെ കുടുക്കിയ ഒരു ടാക്സി ഡ്രൈവറുടെ കഥ
മാധ്യമപ്രവര്‍ത്തകന്റെ മേൽ ഭാവിയിൽ രജിസ്റ്റർ ചെയ്തേക്കാവുന്ന കേസുകളിലും സുപ്രീം കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
English Summery; The Supreme Court has stayed the arrest of journalist Abhishek Upadhyay, in a setback for the Uttar Pradesh government.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here