‘ആവശ്യങ്ങൾ ഉന്നയിക്കാം, എന്നാൽ തൊട്ടടുത്ത മണ്ഡലങ്ങളിലും എംഎൽഎമാരുണ്ട്’; മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടനെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ആശങ്കകൾ ഉണ്ടെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടുക്കി ജില്ലാ പ്രസിഡൻ്റ് എം ജെ ജേക്കബ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മാത്യു കുഴൽനാടൻ മുവാറ്റുപുഴ ജില്ലാ രൂപീകരണം വീണ്ടും സജീവ ചർച്ചയാക്കിയത്. മാത്യം കുഴൽനാടൻ്റെ പ്രസ്താവനയെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പൂർണമായും തള്ളുകയായിരുന്നു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തട്ടകമായ തൊടുപുഴ താലൂക്ക് അടർത്തി മാറ്റാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്രതിരോധം. ഭാഷാപരമായ പ്രത്യേകതകൾ ഉള്ള ഇടുക്കിയിൽ നിന്ന് തൊടുപുഴ താലൂക്ക് മൂവാറ്റുപുഴയോട് ചേർത്താൽ ദേവികുളം പീരുമേട് താലൂക്കുകളിലെ തമിഴ് ഭൂരിപക്ഷം ഇടുക്കിയുടെ ആധിപത്യം പിടിച്ചെടുക്കും എന്നാണ് വാദം. മുല്ലപ്പെരിയാറും മൂന്നാറും ഉൾപ്പെടുന്ന പ്രദേശം കേരളത്തിന് നഷ്ടമാകാൻ ഇത് വഴിവെക്കുമെന്നും, ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

also read: ‘യുഡിഎഫ് സർക്കാർ ബലംപ്രയോ​ഗിച്ച് കേരളത്തിലെ സഹകരണ ബാങ്കുകൾ കൈയടക്കുന്നു’; തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

കേരള .കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തൊടുപുഴ നഷ്ടപ്പെട്ടാൽ ഇടുക്കിയിലെ പ്രതാപത്തിനും വിള്ളൽ വീഴുമെന്ന് ഭയമുണ്ടെന്നും പരസ്യ പ്രതികരണത്തിലേക്ക് കടക്കുന്നതിനു മുന്നേ മുന്നണി ഈ വിഷയം വിശദമായി ചർച്ച ചെയ്യണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യമെന്നും എം ജെ ജേക്കബ് പ്രതികരിച്ചു. മാത്യു കുഴൽനാടന് ആവശ്യങ്ങൾ ഉന്നയിക്കാമെന്നും എന്നാൽ തൊട്ടടുത്ത മണ്ഡലങ്ങളിലും എംഎൽഎമാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News