‘അന്ന’യിൽ നിന്നും ‘ബെത്‍ലഹേമിലെ’ത്തിയ ‘യനവകഥയിലെ ഇടയ കന്യക’; സമൂഹമാധ്യമം ഏറ്റെടുത്ത പാട്ട്

ഇത്തവണത്തെ ഓണം നിവിൻ പോളി ചിത്രം ബെത്‍ലഹേം യൂണിറ്റ് എന്ന ചിത്രം തൂക്കിയിരിക്കുകയാണ്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. എല്ലാവരുടേയും നാട്ടിൽ കാണുന്ന പ്രധാനപ്പെട്ട ചേട്ടനായി പ്രേക്ഷകരുടെ മനംകവർന്നിരിക്കുകയാണ് നിവിൻ പോളി.

മമിത ബൈജുവിൻ്റേയും നിവിൻ പോളിയുടേയും പ്രേമം നിറപുഞ്ചിരിയോടെയാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പെ തന്നെ സിനിമയിൽ അവതരിപ്പിച്ച ​ഗാനങ്ങളും ഇപ്പോൾ ട്രെൻ‍ഡായി ഇരിക്കുകയാണ്. വർഷങ്ങൾക്ക് മുന്നേ ചില കാരണങ്ങളാൽ റിലീസ് ആകാത്ത ചിത്രമായ അന്നയിലെ യവന കഥയിലെ എന്ന് തുടങ്ങുന്ന ​ഗാനമാണ് സിനിമയിൽ വീണ്ടും പരിചയപ്പെടുത്തിയിരിക്കുന്നത്. വളരെ കുറച്ച് സെക്കൻ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന സീനിൽ പറയുന്ന ആ ​ഗാനം ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. മലയാളികളുടെ പ്ലേലിസ്റ്റിൽ ഇപ്പോൾ ​ഗാനം നിറഞ്ഞ് നിൽക്കുകയാണ്.

Also read : ഡലയോ​ഗ് ഡെലിവറി കൊണ്ടും പ്രകടനം കൊണ്ടും ‘കൺവീൻസിങ് സ്റ്റാർ’ തൂക്കിയ കുടുംബ യൂണിറ്റ്

എൻ മോഹനന്റെ രചനയിൽ ജോഷി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു ‘അന്ന’. പിന്നീടാണ് ചില കാരണങ്ങളാൽ സിനിമ നടക്കാതെ വന്നത്. അരവിന്ദ് സ്വാമിയെയും മീനയെയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി തീരുമാനിച്ചത്. ഷിബു ചക്രവർത്തി വരികളെഴുതി, ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കെ.ജെ യേശുദാസും കെ.എസ് ചിത്രയുമാണ്. ഷിബു ചക്രവർത്തിക്കും ഔസേപ്പച്ചനും പ്രത്യേക താത്പര്യമുള്ളതായിരുന്നു എല്ലാ ​ഗാനങ്ങളുമെന്നും ഔസേപ്പച്ചൻ പറഞ്ഞു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News