അഖിലേന്ത്യാ മെഡിക്കൽ കൗൺസലിങ്ങിൻ്റെ ആദ്യ റൗണ്ട് അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റിൽ തൃപ്തരാണെങ്കിൽ ‘ഫ്രീസ്’ ഓപ്ഷൻ നൽകുകയും 31ന് മുൻപ് കോളജിൽ നേരിട്ടെത്തി പ്രവേശനം നേടുകയും വേണം. ഉയർന്ന ചോയ്സുകൾക്കായി അടുത്ത അലോട്മെന്റിൽ പങ്കെടുക്കണമെങ്കിൽ ‘ഫ്ലോട്ട്’ എന്ന ഓപ്ഷനാണ് നൽകേണ്ടത്. ഇവർ കോളജുകളിൽ നേരിട്ടു ചെല്ലേണ്ടതില്ല. പക്ഷേ, ആവശ്യമായ രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇതും 31ന് മുൻപു പൂർത്തിയാക്കണം. സീറ്റ് അലോട്ട് ചെയ്തു ലഭിക്കാത്തവർ ഒന്നും ചെയ്യേണ്ടതില്ല.
അടുത്ത അലോട്മെന്റുകളുടെ ഷെഡ്യൂളും വൈകാതെ പ്രസിദ്ധീകരിക്കും. നിലവിൽ അഖിലേന്ത്യാ അലോട്മെന്റിൽ പങ്കെടുത്ത് സീറ്റ് ലഭിച്ചവർ, ആദ്യ റൗണ്ട് സംസ്ഥാന കൗൺസലിങ്ങിലും പങ്കെടുത്ത് സീറ്റ് ലഭിക്കുകയാണെങ്കിൽ, അഖിലേന്ത്യാ ക്വോട്ട സീറ്റ് വേണ്ടെന്നുവയ്ക്കാൻ സാധിക്കും. ഫ്രീസ് ഓപ്ഷൻ നൽകിയവർ കോളജുകളിൽ നേരിട്ടെത്തിയും ഫ്ലോട്ട് ഓപ്ഷൻ നൽകിയവർ ഓൺലൈനായും വേണം സീറ്റ് റസിഗ്‌നേഷൻ നൽകാൻ.
Also Read : കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി നേടാൻ അവസരം; ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം
ജനറൽ ഓപ്പൺ വിഭാഗത്തിൽ 22,342 നീറ്റ് റാങ്ക് വരെ ആദ്യ റൗണ്ടിൽ അഖിലേന്ത്യാ ക്വോട്ടയിൽ എംബിബിഎസ് സീറ്റ് ലഭിച്ചിട്ടുണ്ട്. ജനറൽ ഓപ്പൺ വിഭാഗത്തിൽ ബിഡിഎസ് സീറ്റ് അലോട്ട് ചെയ്ത് ലഭിച്ച അവസാന റാങ്ക് 41,017 ആണ്. വിവിധ ക്വോട്ടകളിലും വിഭാഗങ്ങളിലുമായി ആകെ 29,946 പേർക്ക് അലോട്മെന്റ് ലഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here