കൊച്ചിൻ ഷിപ്പ്​യാർഡിൽ ജോലി നേടാൻ അവസരം; ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം

കൊച്ചിൻ ഷിപ്പ്​യാർഡ് ലിമിറ്റഡിൽ ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ, ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 60 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഷിപ്പ് ഡ്രാഫ്‌റ്റ്‌സ്​മാൻ (മെക്കാനിക്കൽ) വിഭാ​ഗത്തിൽ ആകെ 47 ഒഴിവുകൾ ഉണ്ട്. ഇതിൽ ജനറൽ 28, പിന്നാക്കം 10, പട്ടികജാതി 5, സാമ്പത്തിക ദുർബലം 4 എന്ന വിധത്തിൽ ഒഴിവുകൾക്ക് സംവരണ ക്രമം ഉണ്ട്. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ കുറഞ്ഞത് 60% മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. പ്ലാൻ വരക്കുന്നതുപോലെയുള്ള ജോലികളിൽ ആഭിമുഖ്യവും കാഡ് സോഫ്റ്റ്​വെയർ പരിചയവും വേണം.

Also Read: ഏഴാം ക്ലാസ് മതി: വനം വന്യജീവി വകുപ്പിൽ ജോലി നേടാൻ അവസരം

ഷിപ്പ് ഡ്രാഫ്‌റ്റ്‌സ്​മാൻ ട്രെയിനി (ഇലക്ട്രിക്കൽ) വിഭാ​ഗത്തിൽ ആകെ 13 ഒഴിവുകളുണ്ട്. ഇതിൽ ജനറൽ 8, പിന്നാക്കം 3, പട്ടിക വർഗ്ഗം 1, സാമ്പത്തിക ദുർബലം 1 എന്നിങ്ങനെയാണ് സംവരണ ക്രമം വരുന്നത്. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നു വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയാണ് യോ​ഗ്യത.

ഉദ്യോ​ഗാർത്ഥിക്ക് 04-09-2026 തീയതി കണക്കാക്കി പരമാവധി 25 വയസ് പ്രായം ഉണ്ടായിരിക്കണം . പിന്നാക്ക/ പട്ടിക വിഭാഗം അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം 3/ 5 വയസ്സ് ഇളവ് ലഭിക്കും. ഇത് സംവരണ ഒഴിവുകളിൽ മാത്രമായിരിക്കും ബാധകം. ഒരു പ്രാക്റ്റിക്കൽ ടെസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്. കൊച്ചിൻ ഷിപ്പ്​യാർഡ് കരിയറിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി യൂസർ മാനുവലിൽ നോക്കിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിന് മുൻപ് ഒറ്റത്തവണ റജിസ്ട്രേഷനും നടത്തണം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News