കണ്ണൂർ കല്ല്യാശേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. തളിപ്പറമ്പിൽ നിന്നും കണ്ണൂരേക്ക് പോകുകയായിരുന്നു ബസാണ് കീച്ചേരിക്കുന്ന് എന്ന പ്രദേശത്ത് വെച്ച് മറിഞ്ഞത്. ദേശീയ പാതയിലാണ് അപകടം നടന്നത്. അപകട സമയം മഴയുണ്ടായിരുന്നെങ്കിലും എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയും പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
UPDATING…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here