തൃശൂരിൽ മുപ്പത്തിയഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്നു മാറി നൽകിയ സംഭവം: മരുന്നുകൊടുത്തത് ഫാർമസിസ്റ്റ് അല്ല എന്ന് സൂചന; ശബ്ദ സന്ദേശം പുറത്ത്

35-Day-Old Baby in ICU After Wrong Medicine Given at Thrissur Medical Shop

തൃശ്ശൂർ മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മുപ്പത്തിയഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്നു മാറി നൽകിയ സംഭവത്തിൽ മരുന്നുകൊടുത്തത് ഫാർമസിസ്റ്റ് അല്ല എന്ന് സൂചന. താനല്ല മരുന്നു കൊടുത്തത് എന്ന് ഫാർമസിസ്റ്റ് പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.
കുട്ടിയുടെ അമ്മയെ വിളിച്ചാണ് ഫാർമസിസ്റ്റ് കാര്യം പറയുന്നത്.

താൻ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല എന്ന് ഫാർമസിസ്റ്റ് പറയുന്നു. അരുൺ _ അദ്രിക ദമ്പതികളുടെ മുപ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനാണ് മരുന്ന് മാറിക്കൊടുത്തത്. കുഞ്ഞ് ഇപ്പോഴും ഐ സി യു-വിൽ തുടരുകയാണ്. കുട്ടിക്ക് പ്രോബയോട്ടിക് മരുന്നിനു പകരം നൽകിയത് മുതിർന്നവർക്ക് നെബുലൈസർ വഴി നൽകുന്ന മരുന്നാണ്.

Also read: മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; 35 ദിവസം പ്രായമുള്ള കുഞ്ഞ് ഐസിയുവിൽ

മരുന്നു മാറി നൽകിയത് അഷ്ടമിച്ചിറയിലെ മാള ടൗൺ ബ്ലോക്ക് കോപ്പറേറ്റീവ് ബാങ്കിൻറെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ നിന്നാണ്. പനി ബാധിച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കാണിച്ചതിന് ശേഷമാണ് മാളയിലെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനായി കുട്ടിയുടെ അച്ഛൻ എത്തിയത്. പിന്നീട് വീട്ടിലെത്തിയ ശേഷം മരുന്ന് കൊടുക്കുകയും അല്പം കഴിയുമ്പോൾ പരിശോധിച്ച ഡോക്ടർ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറിയാണ് നൽകിയതെന്ന് അറിയിക്കുകയുമായിരുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News