16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി ന്യൂസ്‍ലാൻഡ്. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിലാണ് വിലക്ക് ഏർപ്പെടുത്തുന്നത്. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ടെക് കമ്പനികൾക്ക് ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെ പിഴ ഈടാക്കും.
നിലവിലുള്ള അക്കൗണ്ട് വിവരങ്ങൾ, പ്രായപരിധി കണക്കാക്കൽ, ഡിജിറ്റൽ ഐഡി സേവനങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ച് പ്ലാറ്റ്‌ഫോമുകൾ പ്രായം തിരിച്ചറിയണം. ഇതിൽ പരാജയപ്പെട്ടാലാണ് പിഴ ഈടാക്കുക. എന്നാൽ കുട്ടികൾക്കോ അവരുടെ മാതാപിതാക്കൾക്കോ പിഴ ബാധകമല്ലെന്നും വിദ്യാഭ്യാസ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് വ്യക്തമാക്കി.
Also Read; ഡി ആർ കോംഗോയിലെ എബോള വ്യാപനം; രോഗബാധിതർ 5515, മരണം 2600 കടന്നു
13 നും 17 നും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളിൽ ഒരാൾ ഇപ്പോൾ ഒരു ദിവസം കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ ബിൽ പറഞ്ഞു. അതിനാൽ തന്നെ രാജ്യത്തെ കുട്ടികളുടെ തലമുറയ്ക്ക് സംഭവിക്കുന്ന ദോഷം ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും ലക്‌സൺ കൂട്ടിചേർത്തു.
അയൽരാജ്യമായ ഓസ്‌ട്രേലിയ ഡിസംബറിൽ നിയമം നടപ്പിലാക്കിയതിന് ശേഷം ന്യൂസ്‍ലാൻഡ് ഈ വിഷയം പരിഗണിച്ച് തുടങ്ങിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here