ഡി ആർ കോംഗോയിലെ എബോള വ്യാപനം; രോഗബാധിതർ 5515, മരണം 2600 കടന്നു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി ആർ കോംഗോ) എബോള വൈറസ് ബാധ അതിരൂക്ഷമായി തുടരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 2,642 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 5,515 ആയി ഉയർന്നു. ഇചുരി, നോർത്ത് കിവു പ്രവിശ്യകളിലായി പുതിയ 51 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എബോള വ്യാപനമായി ഇത് മാറി.

സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ഇതിനെ അന്താരാഷ്ട്ര തലത്തിലുള്ള പൊതുആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധയേറ്റുള്ള മരണനിരക്ക് ഏകദേശം 48 ശതമാനത്തോളമായി ഉയർന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവരെ 160-ഓളം ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുകയും അതിൽ 45 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

Also Read: ന്യൂയോർക്കിൽ പിസ ഡെലിവറിക്കിടെ പഞ്ചാബ് സ്വദേശി വെടിയേറ്റ് മരിച്ചു

സായുധ സംഘർഷങ്ങളും സുരക്ഷാപ്രശ്നങ്ങളും പ്രതിരോധ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ടെങ്കിലും, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 16,250 ഡോസ് എർവെബോ വാക്സിനുകൾ ഇതിനോടകം കോംഗോയിൽ എത്തിച്ചിട്ടുണ്ട്. ഡി ആർ കോം​ഗോയിലെ പതിനേഴാമത്തെ എ​ബോള വ്യാപനമാണിത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News