നിർത്തിയിട്ട് ലോറിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ടാങ്കർ ലോറി ഇടിച്ചുകയറി അപകടം: കണ്ണൂരിൽ മെക്കാനിക്കും സഹായിയും മരിച്ചു

lorry accident kannur

കണ്ണൂർ പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് കത്തി രണ്ട് പേർ മരിച്ചു. തകരാറിലായതിനെ തുടർന്ന് ലോറി നിർത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ആയിരുന്നു അപകടം. നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി വന്ന് ഇടിക്കുകയായിരുന്നു. ലോറിയുടെ തകരാർ പരിഹരിച്ചുകൊണ്ട് നിന്ന മെക്കാനിക്കും സഹായിയും ആണ് മരിച്ചത്.

ALSO READ: തിരുവോണ നാളിൽ പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം; സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി ധീവരസഭ

പുലർച്ചെ മൂന്നരയോട് കൂടിയാണ് അപകടമുണ്ടായത്.റോഡരികിൽ തകരാറിലായി നിർത്തിയിട്ടിരുന്ന തടി കയറ്റിയ ലോറിയിലേക്ക് മിക്സർ ലോറി ഇടിച്ചു കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ലോറിക്ക് തീപിടിച്ചു.തകരാറിലായ ലോറി നന്നാക്കുകയായിരുന്ന കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇടയിൽ കുടുങ്ങിയ ഷെബിൻ പൊള്ളലേറ്റാണ് മരിച്ചത്.

ENGLISH SUMMARY: Two people were killed after a tanker lorry crashed into a stationary lorry at Pilathara in Kannur. The lorry had been stopped for repairs when the accident occurred.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News