കെയ്ൽ കിർക് വുഡിന് ചരിത്രജയം ; അടുത്ത മത്സരം മിൽവാക്കിയിൽ

Kyle Kirkwood Wins Incident-Filled Freedom 250 in Washington

വാഷിങ്ടൺ ഡിസിയിൽ നടന്ന ഫ്രീഡം 250 ​ഗ്രാൻഡ് പ്രിക്സ് ഇൻഡികാർ മത്സരത്തിൽ ആന്ദ്രെറ്റി ഗ്ലോബലിന്റെ അമേരിക്കൻ ഡ്രൈവർ കെയ്ൽ കിർക് വുഡ് വിജയിച്ചു. ആറ് തവണ യെല്ലോ ഫ്ലാഗ് ഉയർന്നെങ്കിലും വാശിയേറിയ മത്സരത്തിൽ കിർക് വുഡ് ഒന്നാമതെത്തുകയായിരുന്നു.

ആരോ മെക് ലാറൻ താരം ക്രിസ്റ്റ്യൻ ലൻഡ്ഗാർഡ് രണ്ടാം സ്ഥാനത്തും കിർക് വുഡിന്റെ ആന്ദ്രെറ്റി സഹതാരം വിൽ പവർ മൂന്നാം സ്ഥാനത്തും എത്തി. 1.7 മൈൽ ദൈർഘ്യമുള്ള സ്ട്രീറ്റ് സർക്യൂട്ടിൽ 147 തവണകളിലായാണ് മത്സരം നടന്നത്.

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ വലിയ ജനപങ്കാളിത്തമായിരുന്നു. മിൽവാക്കിയിലാണ് അടുത്ത മത്സരം നടക്കുന്നത്.

English Summary :

Kyle Kirkwood won the inaugural Freedom 250 Grand Prix in Washington, securing a dominant victory for Andretti Global in an incident-filled IndyCar race. Kirkwood led 128 of the 147 laps, finishing ahead of Christian Lundgaard and teammate Will Power. Championship leader Alex Palou endured a difficult race, finishing 20th after a drive-through penalty and a crash.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News