നനഞ്ഞ സോക്സ് ധരിച്ചാണോ ഇരിപ്പ് ? അപകടമാണ്

എവിടേക്കെങ്കിലും പോകുന്ന വഹി മഴ പെയ്തൊ മറ്റോ സോക്സ് നനഞ്ഞാലും അത് ഒഴിവാക്കാൻ ആരും അത്ര ശ്രദ്ധിക്കാറില്ല. ആ നനഞ്ഞ സോക്സ് ധരിച്ചുകൊണ്ട് മണിക്കൂറുകളോളം നമ്മൾ ചെലവഴിക്കും. എന്നാൽ ഇത് അത്ര നല്ലതല്ല കേട്ടോ. ഇത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ ഇടയുണ്ട്. നനഞ്ഞ സോക്സ് ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുകയും അത് ബാക്ടീരിയകൾക്കും ഫം​ഗസുകൾക്കും വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാകുകയും ചെയ്യാറുണ്ട്.

നനഞ്ഞ സോക്സ് ധരിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഫംഗസ് അണുബാധയുടെ സാധ്യത വർധിക്കും

നനവുള്ള അന്തരീക്ഷത്തിൽ ആണ് ഫംഗസ് വളരെ വേഗത്തിൽ വളരുക. ഇതുമൂലം വിരലുകൾക്കിടയിൽ ചൊറിച്ചിൽ, ചുവപ്പ്, തൊലി പൊളിയൽ, കത്തുന്നതുപോലുള്ള അസ്വസ്ഥത എന്നിവ ഉണ്ടാവാം. സാധാരണയായി “Athlete’s Foot” എന്നറിയപ്പെടുന്ന ഫംഗസ് അണുബാധയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.

ദുർഗന്ധം ഉണ്ടാകും

കാലിലെ വിയർപ്പും നനവും കൂടി ചേർന്നാൽ ബാക്ടീരിയകൾ പെരുകുകയും കാലിൽ ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.

പൊട്ടാനുള്ള സാധ്യത

നനഞ്ഞ സോക്സ് മണിക്കൂറുകളോളം ധരിക്കുമ്പോൾ തൊലി സോഫ്റ്റ് ആകാനും പിന്നീട് അത് പൊട്ടാനോ കാരണമാകാം. ഈ മുറിവുകളിലൂടെ രോഗാണുക്കൾ ശരീരത്തിലേക്ക് കടക്കാനുള്ള സാധ്യതയും കൂടുതൽ ആണ്.

ALSO READ: മുട്ട കഴുകിയാണോ സൂക്ഷിക്കുന്നത്? അപകടമാണ്, ഇക്കാര്യം അറിയാതെ പോകരുത്

മുറിവുകളും ചൊറിച്ചിലും അലർജിയും

നനഞ്ഞ സോക്സ് കാലിനും ഷൂവിനുമിടയിലെ ഫ്രിക്ഷൻ കൂട്ടുന്നു. ഇതുമൂലം വെള്ളപ്പൊള്ളലുകളും വേദനയുള്ള മുറിവുകളും ഉണ്ടാകാം. ഈർപ്പമുള്ള അന്തരീക്ഷം ചൊറിച്ചിൽ, ചുവപ്പ്, ചർമത്തിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകാം.

പ്രമേഹരോഗികൾക്ക് അപകടം

പ്രമേഹമുള്ളവർക്ക് കാലിലെ ചെറിയ മുറിവുകൾ പോലും ഗുരുതരമാകാൻ സാധ്യതയുണ്ട്. നനഞ്ഞ സോക്സ് ധരിക്കുന്നത് അണുബാധയുടെ സാധ്യത വർധിപ്പിക്കുന്നതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ദീർഘനേരം അസ്വസ്ഥത

തണുപ്പും നനവും കാരണം കാലുകൾക്ക് ഭാരവും അസ്വസ്ഥതയും അനുഭവപ്പെടാം. ദീർഘനേരം നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News