ധർമ്മേന്ദ്ര പ്രധാന് പിന്നാലെ നിതിൻ ​ഗഡ്കരിയും?; സിജെപിക്ക് ശേഷം ഇ20 ജനതാ പാർട്ടി എന്ന പേരിൽ സമൂഹമാധ്യമ കൂട്ടായ്മ

e20 janata party

കോക്രോച്ച് ജനത പാർട്ടിക്ക് പിന്നാലെ ഇ20 ജനതാ പാർട്ടി എന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട്. എക്സ് പ്ലാറ്റ്ഫോമിലാണ് പുതിയ കൂട്ടായ്മ പ്രത്യക്ഷപ്പെട്ടത്.

കോക്രോച്ച് ജനത പാർട്ടിയുടെ സമരം വലിയ കോളിളക്കമാണ് രാജ്യത്ത് ഉണ്ടാക്കിയത്. വിദ്യാർഥി സമരത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് E20 പെട്രോളിനെതിരെ സോഷ്യൽ മീഡിയയിൽ പേജ് പ്രത്യക്ഷപ്പെട്ടത്.

100 ശതമാനവും ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരൻറെയും അവകാശത്തിനായി പോരാടുന്നു എന്നാണ് ഇ20 ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടി​ന്റെ ബയോയിൽ കൊടുത്തിരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും 100% പെട്രോൾ തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും പേജിൽ പറയുന്നു.

സബ്സിഡിയോ സൗജന്യ ഇന്ധനമോ എഥനോൾ മിശ്രിത ഇന്ധനങ്ങൾ പിൻവലിക്കണമെന്നോ തങ്ങൾ അവകാശപ്പെടുന്നില്ല. ഒരു ഉപഭോക്താവിന് ഏതു തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര‍്യം നൽകണമെന്നാണ് ആവശ്യമെന്നും അക്കൗണ്ടിൽ പറയുന്നു.

Also Read: കോമൺ‌വെൽത്ത് ഗെയിംസ്; മെഡൽ പ്രതീക്ഷകളുമായി മീരാഭായ് ഇന്നിറങ്ങും

ഇന്ധന സ്റ്റേഷനുകളിൽ 100% പെട്രോൾ വാങ്ങാനുള്ള ഓപ്ഷൻ പുനഃസ്ഥാപിക്കുക. ഉപഭോക്താക്കൾക്ക് അവർ എന്താണ് വാങ്ങുന്നതെന്ന് കൃത്യമായി അറിയാൻ സുതാര്യമായ ഇന്ധന ലേബലിംഗ് ഉറപ്പാക്കുക. വ്യത്യസ്ത ഇന്ധനങ്ങളുടെ ചെലവ്, നേട്ടങ്ങൾ, പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ഡാറ്റ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളും കൂട്ടായ്മ ഉന്നയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News