ഒരു വീട്ടിൽ തങ്ങളുടെ പ്രായത്തിന് ചേർന്ന മൂന്ന് ചെറുപ്പക്കാരെ കിട്ടിയില്ല, പരസ്പരം പിരിയാൻ പറ്റാത്തതിനാൽ ഒരാളെ തന്നെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ. ഉത്തർ പ്രദേശിലാണ് വ്യത്യസ്തമായ സംഭവം നടന്നത്. സരോജ്, സാവിത്രി, സന്തോഷ് എന്നീ മൂന്ന് സഹോദരിമാരാണ് അംറോഹയിൽ റീൽസ് ക്യാമറാമാനായ വികാസ് എന്ന യുവാവിനെ കല്യാണം കഴിച്ചത്.
വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുന്നത്. വികാസ് മൂന്ന് പേരേയും സിന്ദൂരം അണിയിക്കുന്നതും മൂന്ന് പേരും ചേർന്ന് വികാസിൻ്റെ കാൽ തൊട്ട് വണങ്ങുന്നതുമെല്ലാം വീഡീയോയിൽ കാണാം.തങ്ങൾ ഇത്രയും കാലം ഒരുമിച്ചാണ് ജീവിച്ചതെന്നും ഇനിയും പിരിയാൻ കഴിയില്ലെന്നുമാണ് സഹോദരിമാർ നൽകുന്ന വിശദീകരണം. കല്യാൻ കഴിഞ്ഞാൽ വേർപിരിയരുതെന്നും ഒരു വീട്ടിൽ തന്നെയായിരിക്കണമെന്നും മുന്നേ തീരുമാനിച്ചതാണ്.
Also read: പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?
എന്നാൽ തങ്ങളുടെ പ്രായത്തിന് ചേർന്ന മൂന്ന് ചെറുപ്പക്കാരുള്ള വീടുകൾ എവിടേയും ഉണ്ടായിരുന്നില്ല. അതിനാലാണ് ഒരാളെ വിവാഹം കഴിച്ചത്. അതിൽ തങ്ങൾക്ക് യാതൊരു വിഷമവും ഇല്ലെന്നും സഹോദരിമാർ പറയുന്നു. ഇവരുടെ കുടുംബം കല്യാണത്തിൻ്റെ വീഡിയോയിൽ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here