ശ്രീലങ്കയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. ദേവ്ദത്ത് പടിക്കലിന്റെയും ധ്രുവ് ജുറലിന്റെയും സെഞ്ചുറി മികവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 ൽ ചെയ്ത ഇന്ത്യക്ക് ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ലങ്ക 290 റൺസിന് എല്ലാവരും പുറത്തായി. മൂന്നാം ദിവസം മഴയെ തുടർന്ന് കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക 265/8 എന്ന നിലയിലായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് സോണൽ ദിനുഷ ഫോളോ ഓണ്‍ ഒഴിവാക്കാനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ആരംഭിച്ച ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ്. 35 റൺസുമായി പസിന്ദു സൂര്യബണ്ടാരയും ഏഴ് റൺസുമായി ക്രീസിൽ. കാമിൽ മിഷാര (32), ലഹിരു ഉദാര (3) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. സിറാജും ജഡേജയുമാണ് വിക്കറ്റ് നേടിയത്. നിലവിൽ എട്ടു വിക്കറ്റ് ബാക്കി നിൽക്കെ 133 റൺസിന് പിറകിലാണ് നാട്ടുക്കാർ.
സ്കോർ 288ൽ നിൽകെ 12 റൺസെടുത്ത ലഹിരു കുമാരയെ അരങ്ങേറ്റതാരം സരാൻഷ് ജെയിൻ നാലാം ദിനവും ഇന്ത്യക്ക് അനുകൂലമാക്കി. പിന്നാലെ 103 റൺസുമായി ദിനുഷയെ സരാൻഷ് ജെയിൻ മടക്കിയതോടെ ലങ്കയുടെ പോരാട്ടം 290 അവസാനിച്ചു. ഇതോടെ 213 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓണിന് നിർബന്ധതിരായി. ദിനുഷയ്ക്ക് പുറമെ 80 റണ്‍സെടുത്ത പസിന്ദു സൂര്യബണ്ഡാരെയുടെ പ്രകടനം കൂടിയാണ് ആതിഥേയരെ വലിയ നാണകേടിൽ നിന്ന് രക്ഷിച്ചത്.
Also Read; കാമറൂൺ യുവതാരത്തെ തട്ടകലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. സരാൻഷ് രണ്ടും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here