ദേശീയപാത ഡിസൈനിലെ പിശക്: എളയാവൂരിലെ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

എളയാവൂരിലെ മണ്ണിടിച്ചിൽ ദേശീയപാത ഡിസൈനിലെ പിശക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 2023 – ൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാതയുടെ ഡിസൈനിൽ പിശക് പറ്റിയിട്ടുണ്ടെന്ന് നിതിൻ ഗഡ്ഗരി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡ് നിർമ്മാണം നടത്തിയത് കൃത്യമായ പഠനം നടത്തിയാണെന്നാണ് കരാർ കമ്പനി അവകാശപ്പെടുന്നത്. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിയോട് ഇണങ്ങിയ രീതിയിൽ ദേശീയപാത നിർമാണം നടത്താമെന്ന് മുൻപ് ഉറപ്പ് നൽകിയിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികളാണ് ഉടനടി സ്വീകരിക്കേണ്ടതെന്നും, അതിനായി കേരളത്തിൻ്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: അതിജീവനത്തിന്റെ ഓണക്കാഴ്ച; പുതിയ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കി വയനാട് ടൗൺഷിപ്പിലെ ദുരന്തബാധിതർ

ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ ദേശീയപാതാ അതോറിറ്റി തങ്ങളുടെ സാങ്കേതിക പരിജ്ഞാനവും സംവിധാനങ്ങളും ഉപയോഗിക്കണമെന്നും ആവശ്യമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം, അദ്ദേഹം കേരളീയർക്ക് ഓണാശംസകൾ നേരുകയും ചെയ്തു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News