കോഴിക്കോട് ഒഞ്ചിയം മാടാക്കര പള്ളിയിൽ നിസാര തർക്കത്തെ പഴുതായെടുത്ത് വിശ്വാസികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ എംഎൽഎയും ജനറൽ സെക്രട്ടറി ടി ടി ഇസ്മായിലും ആവശ്യപ്പെട്ടു. പല പള്ളികളിലും തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവാറുണ്ട്. ചർച്ചയിലൂടെയും വ്യവഹാരത്തിലൂടെയും അവപരിഹരിക്കുകയോടെ ഒത്തുതീർപ്പിലൂടെയോ മുന്നോട്ടു പോകുകയെന്നതാണ് രീതി. എന്നാൽ, നബിദിന പരിപാടിയെ സംബന്ധിച്ച് ആലോചിക്കാൻ വിശ്വാസികൾ പള്ളിക്കകത്ത് ഇരിക്കുമ്പോൾ കാര്യമായ പ്രകോപനമില്ലാതെ പള്ളിക്കകത്ത് ബൂട്ടിട്ട് കയറി അസഭ്യവർഷം നടത്തി വിശ്വാസികളെ ലാത്തിച്ചാർജ്ജ് നടത്തുന്ന പൈശാചികതയാണ് ചോമ്പാല സിഐയുടെ നേതൃത്വത്തിലുണ്ടായത്.
ALSO READ: ഓണദിവസം പെരുവഴിയിൽ; ശബരിമല തീർത്ഥാടകരെയും യാത്രക്കാരെയും വലച്ച് കെഎസ്ആർടിസി
മാടാക്കരയിലെ ആരാധനാലയത്തിൽ ചോമ്പാല പോലീസ് കാണിച്ച അതിക്രമം അങ്ങേഅറ്റം അപലപനീയമാണെന്ന് മുസ്ലി ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള എംഎൽഎയും പ്രതികരിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ചോമ്പാല സിഐയുടെ നേതൃത്വത്തിൽ സായുധ പൊലീസ് പള്ളിക്കകത്ത് അതിക്രമിച്ച് കടന്ന് നിരപരാധികളായ വിശ്വാസികൾക്കെതിരെ പള്ളിക്കകത്ത് വച്ച് ലാത്തി ചാർജ്ജ് ചെയ്തതെന്നും പാറയ്ക്കൽ അബ്‌ദുള്ള പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here