ബെവ്‌കോ ഔട്ട്‌ലെറ്റിനടുത്ത് ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവ്; നാലംഗ സംഘം പിടിയിൽ

കട്ടപ്പന ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പരിസരം കേന്ദ്രീകരിച്ച് ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന നാലംഗ സംഘത്തെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ സ്വദേശികളായ സുധീഷ് പ്രമോദ് വലിയ തോവാള മന്നാക്കുടി സ്വദേശി സുധീഷ് കട്ടപ്പന സാഗര ജംഗ്ഷനിൽ താമസിക്കുന്ന ഹരി എന്നിവരാണ് പിടിയിലായത്. 7000 രൂപയാണ് ഇവർ കൈക്കലാക്കിയത്. കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച് പിടിച്ചുപറി സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

കട്ടപ്പന ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പരിസരം കേന്ദ്രീകരിച്ച് ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന നാലംഗ സംഘത്തെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ സ്വദേശികളായ സുധീഷ് പ്രമോദ് വലിയ തോവാള മന്നാ ക്കുടി സ്വദേശി സുധീഷ് കട്ടപ്പന സാഗര ജംഗ്ഷനിൽ താമസിക്കുന്ന ഹരി എന്നിവരാണ് പിടിയിലായത്. 7000 രൂപയാണ് ഇവർ കൈക്കലാക്കിയത്. കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച് പിടിച്ചുപറി സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരംലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടുന്നത് ആദ്യം രണ്ടുപേരെയാണ് പിടികൂടിയത് ഇതിനുശേഷമാണ് മറ്റു രണ്ടുപേരെയും കൂടി രാത്രിയോടെ കട്ടപ്പന പോലീസ് പിടികൂടുന്നത്.

ALSO READ: ദേശീയപാത ഡിസൈനിലെ പിശക്: എളയാവൂരിലെ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

കഴിഞ്ഞദിവസം ഝാർഖണ്ഡ് സ്വദേശികളായ ബിസോണ മുർമു, ബെനഡിക്ട് സോറൻ എന്നിവരുടെ പക്കൽനിന്ന് 3,500 രൂപ വീതമാണ് ബലമായി കൈക്കലാക്കിയത്. ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പൻ ൻ്റെ നിർദ്ദേശപ്രകാരം സിഐ കെ പ്രേംകുമാർ, എസ്‌ഐമാരായ എബി ജോർജ്, പി വി മഹേഷ്, സിപിഒമാരായ എൻ എ വിജിൻ, വി എം ജോസഫ്, ശരണ്യാമോൾ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News