പാകിസ്ഥാൻ തലസ്ഥാനത്ത് സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 14 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നവജാത ശിശുക്കളുടെ വാർഡിസാണ് തീപിടിത്തമുണ്ടായത്. രാവിലെ 6:45 ഓടെയാണ് സംഭവം. അപകട സമയത്ത് കുറഞ്ഞത് 15 കുഞ്ഞുങ്ങളാണ് അവിടെയുണ്ടായിരുന്നത്. ഇതിൽ ഒരു കുഞ്ഞിനെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
എയർ കണ്ടീഷണറുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ പൂർണമായും അണച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുഞ്ഞുങ്ങളുടെ മരണത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Related Articlesപാകിസ്ഥാനിൽ സമീപ വർഷങ്ങളിൽ നിരവധി തീപിടുത്തങ്ങളാണ് ഉണ്ടായത്. ഈ വർഷം ജനുവരിയിൽ പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ ഗുൽ പ്ലാസയിലുണ്ടായ വൻ തീപിടിത്തത്തിൽ 67 പേരാണ് കൊല്ലപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here