അമേരിക്കയിലെ ലൂസിയാനയിൽ പുതിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രം നിർമിക്കുമെന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് പ്രഖ്യാപിച്ചു. കമ്പനിയുടെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ വിക്ഷേപണ കേന്ദ്രമായിരിക്കുമിത്. ‘സ്റ്റാർബേസ്, ലൂസിയാന’ എന്ന് പേരിട്ടിരിക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ നിർമാണം അടുത്ത വർഷം ആരംഭിക്കും. 125,000 ഏക്കർ വിസ്തൃതിയിലാണ് പുതിയ കേന്ദ്രം ഒരുങ്ങുന്നത്.
ഭൂമിയുടെ ഭ്രമണപഥം, ചന്ദ്രൻ, ചൊവ്വ എന്നിവിടങ്ങളിലേക്കടക്കം വർഷം തോറും ആയിരക്കണക്കിന് സ്റ്റാർഷിപ്പ് വിക്ഷേപണങ്ങൾ നടപ്പിലാക്കുന്നതിനാണ് പുതിയ കേന്ദ്രം ഉപയോഗപ്പെടുത്തുക എന്ന് കമ്പനി വ്യക്തമാക്കി. പുതിയ കേന്ദ്രത്തിൽ നിന്നുള്ള ആദ്യ സ്റ്റാർഷിപ്പ് വിക്ഷേപണം 2029ൽ നടത്താനാണ് ലക്ഷ്യമിടുന്നത്.
Related Articlesഅടുത്ത തലമുറയിലെ എയ്റോസ്പേസ് രംഗത്തെ ആഗോള ഹബ്ബായി ലൂസിയാനയെ മാറ്റാൻ ഈ ചരിത്രപരമായ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ പദ്ധതിയിലൂടെ പ്രദേശത്ത് 3,000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സ്പേസ്എക്സ് അറിയിച്ചു. ചൊവ്വ ദൗത്യങ്ങൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ വികസിപ്പിക്കുക, ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇലോൺ മസ്ക് സ്പേസ്എക്സിനായി മുന്നോട്ടുവെച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here