പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ജയസൂര്യയടക്കം ഇന്ത്യയിലെ നിരവധി ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിച്ച് ഭീകരർ കാഷ്മീർ താഴ് വരയിലെ ത്രാളിൽ നടത്തിയ ഭീകരാക്രമണവും അത് അന്വേഷിക്കാൻ വരുന്ന ഇന്ത്യൻ സൈനിക രംഗത്തെ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി എന്ന എന്ന എൻ.ഐ..എ. വിഭാഗത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ടീസർ പുറത്തിറക്കിയിട്ടുണ്ട്.
എൻ.ഐ.എ എസ് പി ഹർഷവർദ്ധൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അഭിനയിക്കുന്നത്. ഒരു സൈനിക പോരാട്ടത്തിൻ്റെ കഥ പറയുന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ ദൃശ്യങ്ങളും ടീസറിൽ കാണാൻ കഴിയും. റിതിക സിംഗിൻ്റെ വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ടീസറിൽ കാണാം.
ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജയസൂര്യക്ക് പുറമേ സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു, തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ റിഥികാസിങ്, വിനയ റായ്, അമൈരാ ദാസ് തർ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാശ്മീർ, കുളു മാണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ഷൂട്ടിങ്ങോടെയാണ് ചിത്രീകരണം പൂർത്തിയായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here