ലോകകപ്പ് കഴിഞ്ഞപ്പോൾ എല്ലാവരും ഏറെ ശ്രദ്ധിച്ച താരമാണ് സ്പെയിനിൻ്റെ മാർക്ക് കുക്കറല്ല. കൃത്യതയാർന്ന പന്തടക്കവും മികച്ച പ്രകടനവും കൊണ്ട് താരം ശ്രദ്ധപിടിച്ചെടുത്തിരുന്നു. ഇതിനെ പുറമെ താരത്തിൻ്റെ വ്യത്യസ്തമായ മുടിയും ഏറെ ചർച്ച ചെയ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ താരത്തിൻ്റെ മുടി ഒരു ചർച്ചാ വിഷയമായിരുന്നു.
എന്നാൽ ആ മുടിയുടെ പിന്നിലെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ അതിലും വലിയ ചർച്ചയായിരിക്കുന്നത്. മാർക്ക് കുക്കറല്ല അതിനെപ്പറ്റി പറയുന്നതും കണ്ണീരണിയുന്നതുമായ വിഡിയോ സമൂഹമാധ്യമത്തിൽ നിരവധിപേരാണ് കണ്ടിരിക്കുന്നത്. ഓട്ടിസം ബാധിച്ച തൻ്റെ മകന് വേണ്ടിയാണ് താരം മുടി വ്യത്യസ്തമായി വളർത്തിയിരിക്കുന്നത്.
നാളെ അവൻ എന്നെ മറന്നാലും എൻ്റെ മുടി ഓർത്തുവെക്കുമെന്നും മറ്റുള്ളവരുടെ കൂട്ടത്തിൽ തൻ്റെ അച്ഛനെ തിരിച്ചറിയാനുള്ള മാർഗമാണ് അവന് മുടിയെന്നും താരം പറയുന്നു. ഓട്ടിസമുള്ള ഒരു മകൻ പിറന്നു കഴിഞ്ഞപ്പോൾ തങ്ങളുടെ മുഴുവൻ ജീവിതവും അവന് വേണ്ടിയായി എന്നും താരം ഒരു അഭിമുഖത്തിൽ പറയുന്നു. പിന്നാലെ മാർക്ക് സുക്കറല്ലയ്ക്ക് സമൂഹമാധ്യമത്തിൽ അഭിനന്ദന പ്രവാഹങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here