കോഴിക്കോട് ജില്ലയിലെ എളേറ്റിൽ വട്ടോളി പൂനൂർ റോഡിൽ മരം മില്ലിന് സമീപം റോഡ് സൈഡിൽ വളർന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി. എളേറ്റിൽ വട്ടോളി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് റോഡരികിൽ തഴച്ചുവളർന്ന നിലയിൽ കഞ്ചാവ് ചെടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ ബസ് സ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിന് മുകളിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.
ഏകദേശം അഞ്ചടിയോളം ഉയരമുള്ള ചെടിയാണ് കണ്ടെടുത്തത്. ലഹരിമരുന്ന് സംഘങ്ങൾ ബോധപൂർവം നട്ടുപിടിപ്പിച്ചതാണോ, അതോ വഴിപോക്കർ ഉപേക്ഷിച്ച കഞ്ചാവ് വിത്തിൽ നിന്ന് സ്വാഭാവികമായി മുളച്ചുപൊന്തിയതാണോ എന്ന കാര്യത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related Articlesപ്രദേശത്ത് ലഹരിവിൽപനയോ, ഉപയോഗമോ നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പരിശോധന ശക്തമാക്കുമെന്ന് താമരശ്ശേരി എക്സൈസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
An excise team found a five-foot-tall cannabis plant growing by the roadside near a timber mill on the Poonoor Road in Elettil Vattoli, Kozhikode.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here