പുനലൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തിരുവോണസദ്യയൊരുക്കി ഡിവൈഎഫ്ഐ. ഓണസദ്യയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമൊപ്പം ഡോക്ടർമാരും മറ്റ് ജീവനക്കാരും പങ്കെടുത്തു. കുന്നിക്കോട് ബ്ലോക്കിലെ കുന്നിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സദ്യ. 2 വർഷമായി ഡിവൈഎഫ്ഐ പുനലൂർ താലൂക്ക് ആശുപത്രിയിൽ ഓണസദ്യയൊരുക്കുന്നുണ്ട്. രണ്ടുകൂട്ടം പായസമടക്കം വിഭവസമൃദ്ധമായ സദ്യയാണ് ഡിവൈഎഫ്ഐ ഒരുക്കിയത്. 250 പേർക്ക് ഒരേസമയം ഇരിക്കാവുന്ന തരത്തിൽ ക്രമീകരണം ഒരുക്കിയാണ് സദ്യ നൽകിയത്.
2025ലാണ് ആദ്യം ഓണസദ്യയൊരുക്കുന്നത്. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ എന്ന ആശയമുയർത്തി ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും പുനലൂർ താലൂക്ക് ആശുപത്രിയിൽ പൊതിചോറ് വിതരണം ചെയ്യുന്നുണ്ട്.
Related Articlesഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് ആർ അരുൺ ബാബു പരിപാടി ഉദ്ഘാടനം ചെയ്‌തു. കേരളത്തെ മനുഷ്യ സ്നേഹത്തിന്റെയും മാനവികതയുടെയും പക്ഷത്തേക്ക് ചേർത്ത് നിർത്തുന്നതാണ് ഹൃദയപൂർവം. അത് കൊണ്ട് തന്നെ രാഷ്ട്രീയ വൈരാഗ്യത്താൽ ഭക്ഷണവിതരണത്തെ തകർക്കാൻ ശ്രമിക്കുന്നവരെ പൊതുസമൂഹം തന്നെ നേരിടും എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here