ശബരിമല മില്‍മ നെയ്യ് അഴിമതി ആരോപണം അന്വേഷിക്കുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ മേധാവിയായി എസ്പി എംജെ സോജനെ നിയമിച്ച് ഹൈക്കോടതി. സർക്കാർ സമർപ്പിച്ച എസ്‌ഐടി പട്ടികയിൽ നിന്നാണ് കോടതി അന്വേഷണ സംഘത്തലവനെ നിശ്ചയിച്ചത്.
വിജിലന്‍സിലെ അഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍ അന്വേഷണ സംഘത്തിലുണ്ട്. വിജിലൻസ് ഡിവൈഎസ്പി സി ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നാല് ഇൻസ്പെക്ടർമാർ അന്വേഷണ സംഘത്തിലുണ്ട്. എസ് ഐ ടി ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. വിജിലന്‍സ് മേധാവി മനോജ് അബ്രഹാം സമർപ്പിച്ച പട്ടികയാണ് ഹൈക്കോടതി പരിഗണിച്ചത്.
അതേസമയം, ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനമെടുത്തിട്ടുണ്ട്. ഈ മണ്ഡലകാലത്തേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങിക്കില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ച് അരവണയും അപ്പവും നിർമിക്കും.
ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് എത്തിക്കാൻ മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ദേവസ്വം ബോർഡിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് വിവരം.
English Summary: The Kerala High Court has appointed SP M.J. Sojan as the head of the Special Investigation Team probing the alleged Sabarimala Milma ghee scam. The SIT includes five Vigilance inspectors, with Vigilance DySP C. Hari serving as the investigating officer. The court has directed the team to submit a preliminary report within one month.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here