എഥനോൾ പെട്രോൾ നയത്തിനെതിരെ സി പി ഐ എം; തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും

കേന്ദ്ര സർക്കാറിന്റെ എഥനോൾ പെട്രോൾ നയത്തിനെതിരെ സി പി ഐ എം പോളിറ്റ് ബ്യൂറോ. ഭക്ഷ്യവിളകൾ ഇന്ധന നിർമ്മാണത്തിലേക്ക് തിരിച്ചുവിടുന്നത് ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സി പി ഐ എം വ്യക്തമാക്കി. എഥനോൾ പെട്രോൾ ​ഗുണം ചെയ്യുക വലിയ പഞ്ചസാര മില്ലുകൾക്കും കോർപ്പറേറ്റുകൾക്കും മാത്രമായിരിക്കുമെന്ന് ഇവർ പറഞ്ഞു.

എഥനോൾ പെട്രോളിന്റെ കൂടെ സാധാരണ പെട്രോളും എല്ലാ പമ്പുകളിലും ലഭ്യമാക്കണം. 20 ശതമാനത്തിന് മുകളിലുള്ള എഥനോൾ ബ്ലെൻഡിംഗ് അനുവദിക്കരുതെന്നും നയം തിരുത്തിയില്ലെങ്കിൽ ജനകീയ പ്രതിഷേധം ശക്തമാകുമെന്ന് സി പി ഐ എം മുന്നറിയിപ്പ് നൽകി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് ഉയർത്തിയ ആശങ്കകൾ പിൻവലിച്ചത് കേന്ദ്രത്തിന്റെ സമ്മർദത്തെ തുടർന്നാണെന്നും സി പി ഐ എം ചൂണ്ടികാട്ടി.

Also Read; അമിത് ഷായുടെ ഒളിച്ചോട്ടം കാരണമാണ് പാർലമെൻ്റിന് പ്രവ‍ർത്തിക്കാൻ കഴിയാത്തത്: ഡോ ജോൺ ബ്രിട്ടാസ് എം പി

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്തുണ്ടാക്കുന്ന ഇന്ധനമാണ് ഇ20. ഇത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കാനും അറ്റകുറ്റപ്പണി ചെലവ് വർധിപ്പിക്കാനും കാരണമാകുന്നു. ഇത് വ്യക്തമാക്കി സർക്കാരിന് നൽകിയ കത്ത് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് പിൻവലിച്ചിരുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News