സോഷ്യൽ മീഡിയയിൽ ക്യൂബൻ പ്രസിഡന്റിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പികെ ശ്രീമതി ടീച്ചർ. 62 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഫിഡൽ കാസ്ട്രോ ശതാബ്ദി ചടങ്ങിന്റെ ഉദ്ഘാടനത്തിന് ശേഷം ക്യൂബൻ പ്രസിഡന്റിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് പികെ ശ്രീമതി ടീച്ചർ ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്.
റൗൾ കാസ്ട്രോക്ക് ശേഷം 2018ലാണ് മിഗ്വേൽ ഡയസ് കാനൽ കൗൺസിൽ ഓഫ് സ്റ്റേറ്റ് പ്രസിഡന്റാവുന്നത്. തുടർന്ന് 2019 ഒക്ടോബർ മുതൽ അദ്ദേഹം ക്യൂബയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരുന്നു. ക്യൂബൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സിപിഐഎം പ്രതിനിധി സംഘം രാജ്യത്തേക്ക് യാത്രതിരിച്ചത്.
കാൻസർ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുമായാണ് ഇവർ കഴിഞ്ഞ ദിവസം ക്യൂബയിലേക്ക് യാത്ര തിരിച്ചത്. പി കെ ശ്രീമതി ടീച്ചർ, മീനാക്ഷി സുന്ദരം, ധർമ്മരാജ് മഹാപത്ര, എൻ ചന്ദ്രൻ, ബി. വെങ്കട്ട്, അനിൽ എസ്എസ് എന്നിവരടങ്ങുന്ന സംഘമാണ് യാത്രയിലുള്ളത്. തുടർന്ന് ഫിദൽ കാസ്ട്രോയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ഹവാനയിൽ നടന്ന ചടങ്ങിൽ പികെ ശ്രീമതി ടീച്ചർ അടക്കമുള്ള കേരളത്തിൽ നിന്നുള്ള സംഘം പങ്കെടുക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here