ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കെതിരെയുള്ള കേസുകൾ തള്ളി യുഎസ് കോടതി

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എതിരായ ക്രിമിനൽ കേസുകൾ തള്ളി യുഎസ് കോടതി. വഞ്ചന, കൈക്കൂലി കേസുകളാണ് കോടതി തള്ളിയത്. ബ്രൂക്ലിനിലെ യുഎസ് ജില്ലാ ജഡ്ജി നിക്കോളാസ് ഗരൗഫിസാണ് വിധി പ്രസ്താവിച്ചത്. യു.എസ് നീതിന്യായ വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരമാണ് നടപടി. ഇതോടെ രണ്ടു വർഷത്തെ നിയമ നടപടികൾക്ക് വിരാമം കുറിച്ചു. എങ്കിലും സിവില്‍ കേസുകള്‍ അവസാനിപ്പിക്കണമെങ്കിൽ അദാനി ഗ്രൂപ്പ് 170 കോടി രൂപ യുഎസ് സര്‍ക്കാരിന് നൽകണം. ​ഈ തുക 30 ദിവസത്തിനകം അടയ്ക്കണമെന്നും വിധിയുണ്ട്.

2024 ൽ ഗൗതം അദാനി, അനന്തരവൻ സാഗർ എന്നിവരടക്കം ഏഴുപേർക്കെതിരെ യുഎസ് ​സർക്കാർ കേസെടുത്തിരുന്നു. ഇന്ത്യയിലെ വൻകിട സൗരോർജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നൽകിയ വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചതിനെതിരെയാണ് കേസെടുത്തിരുന്നത്. ക്രിമിനൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് നിരന്തരം നിഷേധിച്ചിരുന്നു.

Also Read; കുട്ടികളുടെ ഭാവികൊണ്ട് അധ്യാപകർ അമ്മാനമാടുന്നു; സൂക്ഷിച്ചോളു… നിങ്ങളുടെ തൊട്ടു പിന്നാലെ എസ്എഫ്ഐ ഉണ്ട്: എം ശിവപ്രസാദ്

എന്നാൽ നീതിന്യായ വകുപ്പിന്റെ പെരുമാറ്റത്തെ ജഡ്ജി ചോദ്യം ചെയ്തു. കേസ് തള്ളാൻ അനുവദിച്ചപ്പോൾ, നീതിന്യായ വകുപ്പ് എങ്ങനെയാണ് തീരുമാനത്തിലെത്തിയത്. തീരുമാനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആശങ്കാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അദാനിയുടെ പ്രതിഭാഗം അഭിഭാഷകരോടൊപ്പം പ്രവർത്തിച്ച പ്രിൻസിപ്പൽ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ട്രെന്റ് മക്കോട്ടർ പ്രൊഫഷണൽ വീക്ഷണങ്ങളെക്കാൾസ്വന്തം വിധിന്യായത്തെ ആശ്രയിച്ചതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അദാനിയുടെ പ്രതിഭാഗം അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചകൾ, മറ്റ് നീതിന്യായ വകുപ്പിലെ അഭിഭാഷകരുമായുള്ള ചർച്ചകൾ, സ്വന്തം ഗവേഷണം, വിശകലനം എന്നിവയെ തുടർന്നാണ് നടപടിയെന്നാണ് മക്കോട്ടറുടെ വാദം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News