നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. രാജ്യസഭയിലാണ് അദ്ദേഹം ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കുട്ടികളുടെ കണ്ണീരിനെ കണ്ണീർ വാതകം കൊണ്ട് തുടയ്ക്കാൻ കഴിയില്ലെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധത്തിനെത്തിയ വിദ്യാർത്ഥികൾക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളുടെ ശക്തി പിന്നിലെന്ന് വ്യാജ പ്രചരണം നടത്തി. കുട്ടികളുടെ കണ്ണീരിനെ കണ്ണീർ വാതകം കൊണ്ട് തുടയ്ക്കാൻ കഴിയില്ല.60 ശതമാനത്തോളം കേന്ദ്ര മന്ത്രിമാരുടെയും മക്കൾ പഠിക്കുന്നത് വിദേശ രാജ്യങ്ങളിൽ. വിദ്യാഭ്യാസ ബജറ്റിനേക്കാൾ കൂടുതൽ ആണ് ഇവിടെ കുടുംബങ്ങൾ കുട്ടികളുടെ കോച്ചിങ്ങിന് നൽകുന്നത്. കോച്ചിംഗ് സെൻ്ററുകൾ ലാഭം കൊയ്യുമ്പോൾ അഴിമതി ഉണ്ടാകും.
ജന്തർ മന്തിറിലേക്ക് വന്ന വിദ്യാർത്ഥികൾക്കെതിരെ പല ആരോപണങ്ങൾ ഉന്നയിച്ചു. പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അഴിമതി ആരോപണ വിധേയനെന്നും ജോൺബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു.
അതേസമയം, ജോൺ ബ്രിട്ടാസ് എംപിക്കെതിരെ കേന്ദ്ര മന്ത്രി കിരൺ റിജിജുവും രാജ്യസഭയിൽ സംസാരിച്ചു. ഈ സർക്കാർ വിദ്യാർഥികളുടെ വിഷയങ്ങളെ ഗൗരവമായി ആണ് കാണുന്നതെന്നും ചർച്ചകൾ ആണോ വേണ്ടത് അതോ സമരങ്ങൾ ശക്തമാക്കി അടിയന്തരാവസ്ഥയിലേക്ക് പോകുകയാണോ വേണ്ടതെന്നും കിരൺ റിജിജു ചോദിച്ചു.
UPDATING…..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here