ചുറ്റുപാടുകളെപ്പറ്റി ധാരണയുണ്ട്, അതുകൊണ്ടാണ് പ്രതികരിക്കുന്നത്; ഇന്റലക്ച്വൽ ആകാൻ വേണ്ടി ഒന്നും ചെയ്യാറില്ല: മീനാക്ഷി

ഇൻ്റലക്ച്വൽ ആകാൻ വേണ്ടി ഒന്നും ചെയ്യാറില്ലെന്നും ചുറ്റുപാടുകളെക്കുറിച്ച് ധാരണ ഉള്ളത് കൊണ്ട് സംസാരിക്കുമ്പോൾ അങ്ങനെ ആകുന്നതാണെന്നും നടി മീനാക്ഷി. കൈരളി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മീനാക്ഷിയുടെ പ്രതികരണം. ചുറ്റുമുള്ള കാര്യങ്ങൾ അറിയുന്നയാളാണ് താൻ എന്നും അത് കൊണ്ടാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും മീനാക്ഷി പറഞ്ഞു.

ചില അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ ജനങ്ങൾ വിമർശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മീനാക്ഷി. ”എനിക്ക് അഭിപ്രായ സ്വാതന്ത്യമുള്ളത് പോലെ കാണുന്നവർക്കും അഭിപ്രായ സ്വാതന്ത്യമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്നും മീനാക്ഷി പറയുന്നു. പ്രായം എന്താണെന്ന് നാം തന്നെ ചിലപ്പോൾ മറ്റുള്ളവരെ അറിയിക്കേണ്ടി വരും. നമ്മുടെ അഭിപ്രായങ്ങളിലൂടെയായിരിക്കും അത്.”

Also read: ‘സ്റ്റൈലൻ ചിരിയാ’… പുതിയ ഫോട്ടോ പങ്കുവെച്ച് ഓണാശംസകൾ നേർന്ന് മമ്മൂക്ക

മാന്യമായ ഭാഷയിലൂടെയുള്ള പ്രതികരണങ്ങളാണ് എപ്പോഴും നടത്താറെന്നും തിരിച്ചുള്ള മാന്യമായ ‌പ്രതികരണങ്ങളോട് മറുപടി പറയാറുണ്ടെന്നും എന്നാൽ അതിന് മുകളിൽ ഉള്ളവയോട് പ്രതികരിക്കാറില്ലെന്നും ചിലപ്പോഴൊക്കെ നിയമപരമായി മുന്നോട്ട് പോകാറുണ്ടെന്നും മീനാക്ഷി കൈരളി ന്യൂസിനോട് പറഞ്ഞു. സമൂഹത്തിൽ നടക്കുന്ന എല്ലാത്തിനോടും പ്രതികരിക്കുന്നയാളാണ് മീനാക്ഷി. പലപ്പോഴും പല വിഷയങ്ങളിലും പക്വമായ അഭിപ്രായ പ്രകടനങ്ങളാണ് മീനാക്ഷി നടത്താറ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News