ജഡ്ജ് അഡ്വക്കേറ്റ് ജനറൽ എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി. പ്രസ്തുത തസ്തികയിൽ നിലവിൽ 10 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷോർട്ട് സർവീസ് കമ്മീഷന്റെ ജഡ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച് എന്ന തസ്തികയിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷൻമാർക്കും വനിതൾക്കും മാത്രമാണ് അപേക്ഷിക്കാനുള്ള അർഹതയുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 വൈകിട്ട് 3 മണി വരെയാണ്.
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് എൽഎൽബി ബിരുദമാണ് അടിസ്ഥാന യോഗ്യത. ബാർ കൗൺസിൽ അഭിഭാഷകനായി രജിസ്റ്റർ ചെയ്യാൻ യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 2027 ജനുവരി 1ന് 21 വയസിനും 27 വയസിനും ഇടയിൽ ആയിരിക്കണം. ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയവരെ സെലക്ഷൻ ബോർഡ് അഭിമുഖത്തിനായി ക്ഷണിക്കും.
also read; ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുകൾ; ജൂലൈ 29-ന് അഭിമുഖം
അഭിമുഖത്തിൽ യോഗ്യത നേടുന്നവർക്ക് മെഡിക്കൽ പരിശോധന ഉണ്ടായിരിക്കും. തുടർന്ന് എസ്എസ്ബി മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി അന്തിമലിസ്റ്റ് പുറത്തിറക്കിയാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് സെന്ററിൽ പരിശീലനം ഉണ്ടായിരിക്കും. ഈ പരിശീലന കാലയളവിൽ ഉദ്യോഗാർത്ഥിയ്ക്ക് 56,100 രൂപയോളം സ്റ്റൈപ്പെൻഡ് ലഭിക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ലെഫ്റ്റനന്റ് റാങ്കിൽ നിയമിക്കും. ഇങ്ങനെ നിയമനം ലഭിക്കുന്നവർക്ക് 56,700 രൂപ മുതൽ 70,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ പ്രതിമാസം 15,500 രൂപ മിലിട്ടറി പേയും മറ്റ് അലവൻസുകളും യോഗ്യത അനുസരിച്ച് ലഭിക്കും. ഇത് പ്രകാരം തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വാർഷിക ശമ്പളം 15 മുതൽ 17 ലക്ഷം വരെയും ലഭിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here