വാരിവലിച്ചു കഴിച്ചാലും തടി കൂടില്ല ! കാരണം ഇതാണ്

എത്ര കഴിച്ചാലും വണ്ണം വയ്ക്കാത്ത ചിലരെ നിങ്ങൾ കണ്ടിട്ടില്ലേ ? ഇനി അതല്ലാതെ മറ്റൊരു കൂട്ടരുണ്ട്, ഒന്നും കഴിച്ചില്ലെങ്കിലും കുറച്ചു വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുന്നവർ. എന്താണ് ഇതിന്റെ കാരണമെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇതിനെല്ലാം കാരണം അടിസ്ഥാന ഉപാപചയ നിരക്ക് അഥവാ ബേസൽ മെറ്റബോളിക് റേറ്റ് (ബിഎംആർ) ആണ്. ബേസൽ മെറ്റബോളിക് റേറ്റ് അഥവാ ബിഎംആറിലാണ് ഒരു ദിവസത്തെ നമ്മുടെ കാലറി കണക്കാക്കുക.

ബേസല്‍ മെറ്റബോളിക് റേറ്റ് (ബിഎംആര്‍) ആണ് പ്രവര്‍ത്തന രഹിതമായി ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഊര്‍ജം. ഇത് നമ്മുടെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം വേണ്ടിവരുന്നതാണ്. എന്നാൽ വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഊര്‍ജം നമുക്ക് ആവശ്യമായി വരുന്നു. ഇങ്ങനെ ബിഎംആര്‍ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് എത്ര കാലറി വേണമെന്ന് കണ്ടെത്താം.

ബിഎംആര്‍ റേറ്റ് കൂടുതലുള്ള ആളുകള്‍ ശരീരം റിലാക്സ് ആയിരിക്കുന്ന സമയത്ത് കൂടുതല്‍ കാലറി ആയിരിക്കും പുറംതള്ളുക. ഇങ്ങനെ ഉള്ളവർക്ക് എത്ര ആഹാരം കഴിച്ചാലും വണ്ണം വയ്ക്കില്ല. പ്രായമേറുന്തോറും ബിഎംആര്‍ റേറ്റ് കുറഞ്ഞു വരും എന്നാണ് റിപ്പോർട്ടുകൾ. ഇതാണ് പ്രായമേറുമ്പോള്‍ വണ്ണം വയ്ക്കാനും കാരണം. എന്നാല്‍ ഇത്തരത്തിൽ വണ്ണം ഇല്ലാതിരിക്കുക എന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണെന്നു തെറ്റിദ്ധരിക്കരുത്.

വണ്ണം കുറയ്ക്കാനായി പട്ടിണി കിടക്കുന്നവർ ഉണ്ട്. എന്നാൽ അത് വലിയ തെറ്റാണ്. ഇത്തരത്തിൽ വണ്ണം കുറയ്ക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായിട്ടാവും ബാധിക്കുക. യൂട്യൂബ് നോക്കിയോ എഐയുടെ ഉപദേശം കേട്ടോ ചെയ്യുന്ന കാര്യങ്ങൾ നശിപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ആണ്. ശരീരത്തിനാവശ്യമുള്ള കാലറി, വൈറ്റമിനുകള്‍, തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടു വേണം തടി കുറയ്ക്കാന്‍.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News