രാത്രിയിലെ ഈ മോശം ഭക്ഷണശീലം കുടവയറിന് കാരണമാകും

രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? അതും അന്നജവും കൊഴുപ്പും ഉയർന്ന തോതിൽ അടങ്ങിയ ഭക്ഷണങ്ങൾ. എങ്കിൽ സൂക്ഷിക്കുക, അത് കുടവയറിന് കാരണമായേക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഇത്തരത്തിൽ രാത്രി വൈകി അന്നജവും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ കുടവയർ മാത്രമല്ല, രക്തത്തിലെ ഉയർന്ന പഞ്ചസാര, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടായേക്കാമെന്ന് ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് അലൈഡ് ഹെൽത്ത്, സ്പോർട്സ് ആൻഡ് സോഷ്യൽ വർക്കിലെ ഗവേഷക കൂടിയായ റോസാൻ ക്രൂഗർ പറയുന്നു.

രാത്രിയിൽ കൂടുതലായി ഭക്ഷണം കഴിക്കുന്നവരെയും രാവിലെ കൂടുതലായി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന സ്ത്രീകളെ രണ്ടു വിഭാഗങ്ങളിലായി തിരിച്ചാണ് പഠനം നടത്തിയത്. 18നും 45നും ഇടയിൽ പ്രായമുള്ള യൂറോപ്യൻ, പസഫിക് ന്യൂസിലൻഡ് പ്രദേശങ്ങളിൽനിന്നുള്ളവരെയാണ് പഠനവിധേയമാക്കിയത്.

വൈകി ഉറങ്ങുകയും, വൈകി എഴുന്നേൽക്കുകയും ചെയ്യുന്നവരാണ് രാത്രിയിൽ വൈകി അന്നജവും കൊഴുപ്പും ഉയർന്ന തോതിലുള്ള ഭക്ഷണം കഴിക്കുന്നത്. ഇവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും ഉയർന്ന തോതിലായിരിക്കും. മോശം ലിപ്പിഡ് പ്രൊഫൈലും ഉണ്ടാകും. അതായത് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് ഉയർന്നതോതിലും നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറഞ്ഞ തോതിലുമായിരിക്കും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News