‘ഭക്ഷണത്തിന് രുചി പോരാ..’: ഹോട്ടൽ ജീവനക്കാരനെ കുത്തിയ രണ്ട് കുട്ടികൾ പിടിയിൽ

ഭക്ഷണത്തി​ന്റെ രുചിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഹോട്ടൽ ജീവനക്കാരനെ കുത്തിയ രണ്ട് കുട്ടികൾ പിടിയിൽ. ദില്ലിയിൽ 25 കാരനായ ഹോട്ടൽ ജീവനക്കാരനെ കത്തി ഉപയോ​ഗിച്ച് കുത്തിയ സംഭവത്തിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം. ഇഹ്സാൻ എന്നയാൾക്കാണ് കുത്തേറ്റത്.

പരുക്കേറ്റ ഇഹ്സാനെ അയൽവാസിയാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

ഓർഡർ ചെയ്ത ഭക്ഷണത്തിന് രുചി പോരായെന്നും പറഞ്ഞ് ആരംഭിച്ച തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് ഉപദ്രവിച്ച ശേഷം കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിടിയിലായ പ്രതികൾ പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. ആക്രമണത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News