തെരുവിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ഓണ സദ്യ വിളമ്പി ഡിവൈഎഫ്ഐ

ജീവകാരുണ്യവും മനുഷ്യസ്നേഹവുമാണ് എല്ലാത്തിനും ഉപരിയെന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കുകയാണ് യുവജന പ്രസ്ഥാനമായ ഡി വൈ എഫ് ഐ. ഡി വൈ എഫ് ഐ നെടുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ തെരുവിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ബസ്സ് ജീവനക്കാർക്കും തിരുവോണ സദ്യ വിളമ്പി.

കോവിഡ് കാലത്ത് തുടങ്ങിയ ഈ ഉദ്യമം തുടർച്ചയായ ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യിൽ, ബ്ലോക്ക് പ്രസിഡന്റ് വിശാഖ്, നെടുവ മേഖല സെക്രട്ടറി ജിബിൻ പാലശ്ശേരി, മേഖല പ്രസിഡന്റ് ലിജിത്ത് പി ദാസ്, മേഖല കമ്മിറ്റി അംഗങ്ങളായ സമീര, പ്രജീഷ്, ഹക്കീം, ഷിജിൻ, ഫൈസൽ കൊച്ചു എന്നിവർ തിരുവോണ സദ്യ നൽകുന്നതിന് നേതൃത്വം നൽകി.

Related Articles

The DYFI Neduva Area Committee served a traditional Thiruvonam feast in Parappanangadi for people living on the streets, migrant workers, and bus employees. The initiative, which began during the COVID-19 pandemic, has now entered its seventh consecutive year, highlighting the organisation’s commitment to charity and humanitarian service

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News