ഓണ നിറവിൽ ദില്ലി മലയാളികൾ. ദില്ലി ഉത്തര ഗുരുവായൂരപ്പൻ അമ്പലത്തിലും വർണാഭമായ ഓണാഘോഷം നടന്നു. മലയാളികളും ഉത്തരേന്ത്യക്കാരും അടക്കം നിരവധി പേരാണ് കേരളത്തിന്റെ പൈതൃക ഉത്സവത്തെ ആഘോഷിക്കാനായി ഒരുമിച്ചു ചേർന്നത്.
രാവിലെ മുതൽ മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ അമ്പലത്തിലേക്ക് നിരവധി മലയാളികളാണ് എത്തിയത്. നാട്ടിൽ നിന്ന് മാറിനിൽക്കുമ്പോഴും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളോടെ ഓണത്തെ ആഘോഷിക്കുകയാണെന്ന് ദില്ലി മലയാളികൾ പറയുന്നു.
Related Articlesഓണം ആഘോഷിക്കാനായി മലയാളികൾ മാത്രമായിരുന്നില്ല. നോർത്ത് ഇന്ത്യയിൽ നിന്നുള്ളവരും ആഘോഷത്തിൽ പങ്കുചേർന്നു. ഓണത്തനിമയുള്ള വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ടാണ് ഇവർ എത്തിയത്. കേരളവും സംസ്ക്കാരവും ഒത്തിരി ഇഷ്ടമാണെന്നും ഇവർ പറയുന്നു. ദില്ലി കൈരളി ന്യൂസ് ബ്യൂറോയിലും ഓണം ആഘോഷിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയും, രാഷ്ട്രപതി ദ്രൗപതി മുർമുവും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ലോകമെങ്ങുമുള്ള മലയാളിക്ക് ഓണാശംസകൾ നേർന്നു.
ENGLISH SUMMARY:
Delhi Malayalis celebrated Onam with colourful festivities at the Uttara Guruvayurappan Temple in Mayur Vihar. Several Malayalis and people from North India came together to celebrate Kerala’s traditional festival. Malayalis in Delhi said the celebrations brought back nostalgic memories of home despite being away from Kerala. People from North India also joined the festivities wearing traditional Onam attire and expressed their appreciation for Kerala and its culture.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here