ഓണത്തിനും ശമ്പളം നിഷേധിച്ച് ജമാഅത്തെ ഇസ്ലാമിയുടെ ‘മാധ്യമം’

ഓണത്തിനും ശമ്പളം നിഷേധിച്ചതോടെ ജമാഅത്തെ ഇസ്ലാമി മുഖപത്രമായ മാധ്യമം ജീവനക്കാർ വീണ്ടും സമരത്തിൽ. സംയുക്ത സമരസമിതി നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന ധർണ്ണ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ഈ വർഷത്തിന്റെ തുടക്കത്തിലും ശമ്പളം നിഷേധിച്ചതിനെ തുടർന്ന് ജീവനക്കാർ നടത്തിയിരുന്നു. അന്ന് ജീവനക്കാർക്ക് നാല് മാസത്തോളം ശമ്പളം ലഭിച്ചിട്ടില്ലായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിൽ വര്‍ഷങ്ങളായി ശമ്പള പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ജീവനക്കാര്‍ ശമ്പളത്തിനുവേണ്ടി സമരം ചെയ്തിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുകൾ ഇതുവരെ ഉണ്ടായിട്ടില്ല.

Also Read; നൂറ് ദിവസം വിഡി സതീശൻ സർക്കാർ എന്ത് ചെയ്തു? ഓരോ തലത്തിലും ജനങ്ങളെ കബളിപ്പിക്കുകയാണ് യുഡിഎഫ് : ഡോ ജോൺ ബ്രിട്ടാസ് എംപി

അന്ന് സമരം അവസാനിപ്പിച്ചതിന് പിന്നാലെ 30ലധികം ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു.

English Summery; Employees of Madhyamam, the mouthpiece of Jamaat-e-Islami, have launched another protest after their salaries were reportedly withheld during the Onam season

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News