യുഡിഎഫ് മന്ത്രിസഭയില്‍ ഭിന്നത; ആരോഗ്യവകുപ്പ് – ഉന്നതവിദ്യാഭ്യാസ മന്ത്രിമാർ തമ്മിൽ ഭിന്നത രൂക്ഷം

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു മാസം പിന്നിടുമ്പോൾ മന്ത്രിസഭയില്‍ ഭിന്നതകൾ രൂക്ഷമാകുന്നു. വി ഡി സതീശന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് ഗവണ്‍മെന്‍റ് അധികാരത്തിലേറി 100 ദിവസം പിന്നിട്ട സമയത്താണ് തര്‍ക്കം പുറത്തുവരുന്നത്. ആരോഗ്യമന്ത്രി കെ മുരളീധരനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും തമ്മിലാണ് ശക്തമായ ഭിന്നത നിലനില്‍ക്കുന്നത്.

പ്രെഫഷണല്‍ കോ‍ഴ്സ് പ്രവേശനവും ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഭിന്നതകൾ പുറത്തു എത്തിച്ചത്. മുൻ ലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രനെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഫീസ് നിര്‍ണയത്തിന്‍റെ മേല്‍നോട്ടത്തിനായി നിയമിച്ചിരിക്കുന്നത്. എന്നാല്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചന നടത്താതെയാണ് ബാലചന്ദ്രനെ നിയമിച്ചതെന്നാണ് മന്ത്രി കെ മുര‍ളീധരന്റെ ആ​രോപണം. വകുപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്തെ തീരുമാനിച്ചതില്‍ ആരോഗ്യവകുപ്പ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മോല്‍നോട്ട സമതി നിയമനം റദ്ദാക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യവകുപ്പ് സ്വന്തം നിലയ്ക്ക് മറ്റൊരു സമിതിയെ നിയമിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Also Read; തിരുവോണ തിരക്കിലും വിട്ടുമാറാതെ മഴ ആശങ്ക; 6 ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം ലോകായുക്ത, ഉപലോകായുക്ത പദവികൾ വഹിച്ചവരെ പിന്നീട് സര്‍ക്കാരുകൾക്ക് കീ‍ഴില്‍ മറ്റൊരു പദവികളിലേക്ക് നിയമിക്കരുതെന്ന വ്യവസ്ഥകൾ കാറ്റില്‍പറത്തിയാണ് കെ പി ബാലചന്ദ്രന്‍റെ നിയമനം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here