സിജെപി സമരത്തിന് ജനങ്ങൾക്കിടയിൽ പിന്തുണയുണ്ടാക്കി, മെറ്റ പ്രതിനിധികളെ വിളിപ്പിച്ച് കേന്ദ്രം; മോദിയുടെ വീഡിയോ നീക്കിയതിൽ മാപ്പും

സാങ്കേതികപ്പിഴവ് മൂലം പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാപ്പ് പറഞ്ഞ് മെറ്റ. മെറ്റയുടെ ആഗോളകാര്യ വിഭാഗം മേധാവി ജോയൽ കപ്ലാനാണ് വിഷയത്തിൽ മാപ്പ് പറഞ്ഞത്. ഇന്നലെ ജോയൽ കപ്ലാൻ അടക്കമുള്ള മെറ്റ പ്രതിനിധികളെ കേന്ദ്രം വിളിച്ചുവരുത്തിയിരുന്നു.

വിദ്യാർത്ഥി പ്രതിഷേധത്തിന് ഇൻസ്റ്റഗ്രാം അടക്കമുള്ള മെറ്റ പ്ളാറ്റ്ഫോമുകളിലൂടെയാണ് ശക്തമായ യുവജന പിന്തുണ കിട്ടിയത്. മോദി വിരുദ്ധ, ബിജെപി വിരുദ്ധ കണ്ടെൻുകൾ ബി ജെ പി ഐ ടി സെല്ലിനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഈ പശ്ചാത്തല്ലത്തിൽ കൂടിയാണ് മെറ്റ പ്രതിനിധികളും കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവും കൂടിക്കാഴ്ച്ച നടത്തിയത്.

Also read: ഇന്ദോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.44 കോടി രൂപ വിലമതിക്കുന്ന 1.02 കിലോഗ്രാം സ്വർണ്ണം പിടികൂടി; കസ്റ്റംസ് ഉദ്യോഗസ്ഥന് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

അതേസമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും ഡീപ്‌ഫേക്കുകളും വൻതോതിൽ പ്രചരിച്ചതിൽ മെറ്റാ ചെയർമാനും സി ഇ ഒയുമായ മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞു. ചില പ്രത്യേക തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനായി വലിയ തുക കൈപ്പറ്റിയിരുന്നെന്നും മെറ്റ വെളിപ്പെടുത്തി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News