മധ്യപ്രദേശിലെ ഇന്ദോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ കള്ളക്കടത്ത് റാക്കറ്റിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. സംഭവത്തിൽ കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥനും ഒരു സ്വകാര്യ വിമാനക്കമ്പനിയിലെ ജീവനക്കാരനും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 3 ന് ദേവി അഹല്യഭായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഏകദേശം 1.44 കോടി രൂപ വിലമതിക്കുന്ന 1.02 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്.
അബുദാബിയിൽ നിന്ന് വിദേശ വംശജരായ യാത്രക്കാർ സ്വർണ്ണവുമായി വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം, കസ്റ്റംസ് ആഗമന പ്രദേശത്ത് പ്രവേശിക്കുന്നതിന് മുമ്പ്, എയറോബ്രിഡ്ജിലെ ഒരു എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന് കള്ളക്കടത്ത് സ്വർണ്ണം കൈമാറി. ജീവനക്കാരൻ വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്ന സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സ്വർണ്ണം കൈമാറുകയായിരുന്നു. തുടർന്ന് ഇവരുടെ കാർ വിമാനത്താവള എക്സിറ്റിലേക്ക് വേഗത്തിൽ നീങ്ങിയ സമയത്ത് ഡിആർഐ ഉദ്യോഗസ്ഥർ വളയുകയായിരുന്നു.
Also Read; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്; നിയമഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ
വിശദമായ തിരച്ചിലിൽ കാറിലെ ഗ്ലൗസ് ബോക്സിനുള്ളിൽ നിന്നും സ്വർണ്ണം കണ്ടെടുത്തു. പിടികൂടിയത് 24 കാരറ്റ് ശുദ്ധമായ 21.02 കിലോഗ്രാം സ്വർണ്ണമായിരുന്നു. ഇതിന് 1.44 കോടി രൂപ വിലമതിക്കുന്നമെന്നും അധികൃതർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here