ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും ചോദ്യപേപ്പർ ചോർച്ച; ഒഡീഷയിൽ ചോർന്നത് പരീക്ഷയ്ക്കിടെ

നീറ്റ് പേപ്പർ ചോർച്ച വിവാദത്തിൽ വെട്ടിലായ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയായി ചോദ്യപേപ്പർ ചോർച്ച. ഒഡീഷ യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്നടത്തിയ ജനറൽ സർജറി എം.ഡി/എം.എസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ജൂലൈ 27 ന് ഒഡീഷയിൽ മെഡിക്കൽ പി.ജി. പരീക്ഷയ്ക്കിടെയാണ് വാട്ട്‌സ്ആപ്പിൽ ചോദ്യപേപ്പർ ചോർന്നത്. ബെർഹാംപുർ എം.കെ.സി.ജി മെഡിക്കൽ കോളേജിലെ ഒരു വിദ്യാർഥി രൂപീകരിച്ച ഗ്രൂപ്പിൽ നിന്നാണ് പേപ്പർ പ്രചരിച്ചതെന്നാണ് വിവരം. പരീക്ഷാഹാളിനുള്ളിൽ നിന്ന് ചോദ്യങ്ങൾ ഫോട്ടോയെടുത്ത് പുറത്തുവിട്ടതാണെന്നും, പരീക്ഷയ്ക്ക് മുമ്പ് ചോർന്നതല്ലെന്നുമാണ് അധികൃതരുടെ വീശദികരണം. സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2023–26 ബാച്ചിന്റെ ജനറൽ സർജറി എംഡി/എംഎസ് ചോദ്യപേപ്പർ പരീക്ഷ ആരംഭിച്ചതിന് തൊട്ടുപിന്നാലെ രാവിലെ 9:58ന് വാട്ട്‌സ്ആപ്പിൽ പ്രചരിക്കുകയായിരുന്നു. തുടർന്ന് ചില വാട്ട്‌സ്ആപ്പ് ​ഗ്രൂപ്പുകളിൽ നിന്ന് ഉത്തരങ്ങൾ പ്രചരിപ്പിച്ചതും ബി.ജെ.പി സർക്കാറിന് തിരിച്ചടിയായിട്ടുണ്ട്. പതിവ് പരിശോധനകളും സുരക്ഷാ പരിശോധനകളും ഉണ്ടായിരുന്നിട്ടും, മൊബൈൽ ഫോണോ മറ്റ് ആശയവിനിമയ ഉപകരണമോ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോയി ചോദ്യപേപ്പറിന്റെ ഫോട്ടോ എടുക്കാനോ കൈമാറാനോ ഉപയോഗിച്ചിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

Also Read; അമിത് ഷാ സഭയിൽ എത്തണം, രാജിവെക്കണമെന്നും പ്രതിപക്ഷം; ഇരു സഭകളും ഇന്നും സ്തംഭിച്ചു

2023-26 ബാച്ചിന്റെ തിയറി പരീക്ഷകൾ ജൂലായ് 21-നാണ് ആരംഭിച്ചത്. എം.കെ.സി.ജി മെഡിക്കൽ കോളേജിൽ മാത്രം 154 വിദ്യാർഥികളാണ് ഈ പരീക്ഷ എഴുതുന്നത്. ഇനിയും രണ്ട് പരീക്ഷകൾ നടക്കാനുണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News