കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം ബി ജെ പി കൗൺസിലർ സുഗതന് ആറുമാസത്തെ അവധി അനുവദിച്ച മേയറുടെ നപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വരുകയാണ്. പ്രതിഷേധങ്ങൾക്കിടിയിലും മേയർ വി വി രാജേഷ് സുഗതന് അവധി അനുവദിക്കുകയായിരുന്നു. സർക്കാരിൻ്റെ സർക്കുലറും അവധി അനുവദിക്കുന്നതിന് കാരണമായി എന്നാണ് വി വി രാജേഷ് പറഞ്ഞത്.
സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യവും ചെയ്തു നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കാതിരുന്നത് ഇതേ യു ഡി എഫ് സർക്കാരാണ്. ഇതിനെതിരേയും വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. സുഗതന് ജയിൽ സൂപ്രണ്ട് വഴിയാണ് അവധി അപേക്ഷ കിട്ടിയത്. എന്നും വി വി രാജേഷ് പറയുന്നു.
Also read: ജയിലിലുള്ള കൗൺസിലർ സുഗതന് ആറുമാസം അവധി നൽകി മേയർ; പ്രതിഷേധം ഉയരുന്നതിനിടെ യോഗം അവസാനിപ്പിച്ചു
ഒരു കോൺഗ്രസ് വിമത കൗൺസിലറും സുഗതന് അവധി നൽകുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ അനുകൂല നടപടി സ്വീകരിച്ചിരുന്നു. ഇയാൾക്ക് പൈസ നൽകിയാണോ ഒപ്പം കൂട്ടിയത് എന്നതുൾപ്പെടെയുള്ള ചോദ്യത്തിന് വി വി രാജേഷ് വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here